------------------------------
സ്വോപ്നത്തിന്‍ വര്‍ണ ചിറകിലേറി
മോഹത്തിന്‍ നിലാവ് തേടവേ
കൌമാര കുന്നിന്‍ മുകളിലായ്
കണ്ടു ഞാനെന്‍ സ്വോപ്ന ചന്ദ്രനെ
ഗോത്ര വേലികള്‍ തകര്‍ത്തു ഞാന്‍
സ്വോപ്ന ചന്ദ്രനിലെത്തുവാന്‍
മത പേടകങ്ങള്‍ പണി മുടക്കി
ജാതി , മനുഷ്യ ചങ്ങല തീര്‍ത്തു
ചിറക് മുളചോരാ കൌമാര ചിന്തകള്‍
മോഹ സാക്ഷാല്‍ കാര ക്രൂരനാക്കി
കൂടും കുടുംബവും വിട്ടിറങ്ങി
മാതാ പിതാ ശാപ മേറ്റ് വാങ്ങി
വാര്ദകിയമാവും മരുഭൂമിയില്‍
നീരുണങ്ങിയ മനസ്സുമായ്
ഏകാന്ത വാസം കഴിചിടുമ്പോള്‍
ഓര്‍കുന്നു ഞാനെന്‍ പോന്ന്മ്മയെ
മനസ്സില്‍ കുറിച്ചിട്ട കുമ്പസാരം കേള്‍ക്കുവാന്‍
ബാകി നില്‍കാതെ പോയോരമ്മേ
അവിടുത്തെ കാലിന്‍ ചുവട്ടിലല്ലോ
ശാശ്വത സ്വെര്‍ഗ്ഗം കുടിയിരിപ്പൂ
അഷ്‌റഫ് എസ്സം. വരിക്കോളി
26/11/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ