=====================
അതിവിശാലമീ ഭക്ത സാഗരം
പള്ളി ചര്‍ച്ചുകള്‍ മന്ദിരങ്ങളും
ജന സാന്ദ്രിതം....
ഹൃദയ വിശുദ്ധി ശൂന്യം ...
ഭാന്ധാര പെട്ടിയില്‍ തുട്ടുകളിട്ട്
ദൈവത്തെ വില്‍കുന്നവര്‍ ...
കള്ള പ്പണത്തിനും പലിശ പണത്തിനും
ദേവ മന്ദിരങ്ങളില്‍ വിഹിതം കൊടുത്ത്
സ്വർഗ്ഗ സ്വപ്നം കണ്ടുറങ്ങുന്നവർ .......
നിസ്കാര തഴബുള്ള ഹാജിയില്‍ നിന്നും
മാനത്തിനായ് കേഴുന്നു ബാലിക
ളോഹക്കുള്ളിലും പുകയുന്നു
കാമ പൂര്ത്തികരണത്തിന്റെ
കറുത്ത കഥകൾ
കാണിക്കകൾ കാണാതെ പോകുന്നു
ഭക്തര്‍ക്കിവര്‍കൊന്നും ഭക്തിയില്ല സത്യം
കണ്ഠനാളത്തോളമരികിൽ
ഇരിക്കും ദൈവത്തെമന്ദിരങ്ങളില് കുടിയിരുത്തിയവര്‍
ജീവിതം മാറാത്ത കര്മ്മങ്ങളത്രയും
വ്യര്‍ത്ഥമാം വ്യായാമം
അധര ജല്പനങ്ങള്‍ ജീവനില്‍ ചാലിച്
കര്‍മ്മവും ഭക്തിയും ദര്‍മ്മ പ്രകാശമായ്
ജീവിത യാത്രയില്‍ കൂടെ നടക്കണം
രണ്ടാളിരിക്കുമ്പോള്‍ മൂന്നാമാനായ് ദൈവം
കൂടെയിരിക്കുമെന്നോര്‍മ വേണം
കളവായ് പറഞ്ഞതും അകമേ മൊഴിഞ്ഞതും
കേള്‍കുമാ ദൈവമെന്നോര്‍മ വേണം
കയ്യാലെ ചെയ്തതും മറയിട്ട കൃത്യവും
കാണുമാ ദൈവമെന്നോര്‍മ വേണം
അഷ്‌റഫ് എസ്സം.വരിക്കോളി
02/12/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ