മരണം മണക്കുന്ന യാത്ര ..........................
============================== ===========
വിസ വന്ന വിവരം പറയാനാണ് മൂസക്കയുടെ കടയില്‍ കയറിയത്
കേട്ടപാതി മൂസക്ക പറഞ്ഞത് "ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജി ഊണ് "
മൂസക്കാ "മരിച്ചു എന്നല്ല വിസ കിട്ടീന്ന ഞാന്‍ പറഞ്ഞത് "
അത് തന്ന്യാ കുട്ടിയെ "വിസാ"ന്ന് പറഞ്ഞാ ഒരു മരണം തന്ന്യാ ................
അത് കേട്ടപ്പോള്‍ അന്ന് "ലടു" ഇല്ലാത്തത് കൊണ്ട് പോട്ടീല്ലന്നു മാത്രം......
ഞാന്‍ പോകാനുള്ള ദിവസം എത്തി ബന്തു മിത്രാദികള്‍ വരാന്‍ തുടങ്ങി
കുടുംബത്തില്‍ ഏറ്റവും അടുത്തവര്‍ വീട്ടില്‍ തങ്ങി മറ്റുള്ളവര്‍ പ്രാര്‍ത്ഥനയും
ഭക്ഷണവും കഴിഞ്ഞു "റീത്ത്" വെച്ച് യാത്രയായി..യാത്ര പറഞ്ഞു കഴിഞ്ഞിട്ടും
കൈ വിളക്കിന്റെ വെളിച്ചം നെരയാക്കി പോകാതെ നില്കുന്ന "മുല്ലാ"ക്ക്
10ന്റെ നൊട്ട് കയ്യില്‍ തിരുകിയപ്പോള്‍ ടോര്‍ച്ചും ശെരിയായി ...............
സുബഹിക്കാണ് യാത്ര..പോകാനുള്ള "മഞ്ചല് " ദൂരെയുള്ള റോഡില്‍ നിന്നും ശബ്ദികുന്നുണ്ട്
ഞാന്‍ കുളിച്ചു (ആരോ കുളിപ്പികുകയാണ് എന്ന് എനിക്ക് തോന്നി ) വസ്ത്രം മാറി (എന്റെ കഫന്‍ തുണി )
എനിക്ക് കൂടെ കൊണ്ട് പോകാനുള്ള "ഭാണ്ഡവും" റെടി............
"മൊയ്ലിയാരെ എന്നാ വൈകിക്കണ്ട തൊടങ്ങീ"... ബാപ്പയുടെ ഓര്‍ഡര്‍..
മരിച്ചതും ജീവിചിരികുന്നതുമായ സകല ഔളിയാക്കളെയും വിളിച്ചു മൗലവി പ്രാര്‍ത്ഥിച്ചു
ഞാന്‍ "നടുത്തളത്തി"ല്‍ ഉമ്മയും പെങ്ങാന്‍ മാറും നിറ കണ്ണുമായ് എന്നെ തന്നെ നോക്കുകയാണ്
പ്രാര്‍ത്ഥന തീര്‍ന്നതോടെ ഉമ്മൂമയാണ് തുടക്കം കുറിച്ചത് എനിക്കുള്ള "അവസാന ചുംബനം"
പിന്നെ ആരൊക്കെ തന്നു ആരൊക്കെ കരഞ്ഞു എന്നെനിക്ക് തന്നെ മനസ്സിലായില്ല
ഞാന്‍ ശെരിക്കും "മയ്യിത്ത്" ആയിരുന്നു...അനുജനും അമ്മാവനും സുഹൃത്തുമാണ് കൂടെ പോന്നത്
"എയര്‍പോര്‍ട്ട്".......... സ്മശാന മൂഗത നിറഞ്ഞ മനസ്സുമായി ഒരു പാട് ജനം..അവരുടെ നടുവിലേക്ക്
എന്നേയും ഇറക്കി.. എന്റെ ഭാണ്ഡവും, കൂടെ വന്ന "മൂന്നു പേരും തിരിച്ചു പോയീ" ....... ഈ യാത്രയില്‍ ഇനി ഞാനും എന്റെ ഭാണ്ഡവും മാത്രം.നീണ്ട കാത്തിരിപ്പിന് ശേഷം ബോര്‍ഡിംഗ് പാസ്സ് കിട്ടി... രണ്ടു തടിയന് പോലീസ് കാര്‍
മാടി വിളിച്ചു .. "മ്മ്മ്മ്മ്മം ... എങ്ങോട്ടാ ? വിസ ഉണ്ടോ ? പാസ്പോര്ട്ടില് ഇമിഗ്രാഷന് ഉണ്ടോ" ?..... പുറത്തായിരുന്നെങ്കില്‍ "ഉരുളക്ക് ഉപ്പേരി" പോലെത്തെ മറുവടി ഉണ്ടായിരുന്നു...! അവരുടെ മുന്നില്‍ എന്റെ കയ്യിലുള്ള
രേഖകള്‍ നീട്ടി,.. മൗലവി വിളിച്ച ഔലിയാക്കളെയും വിളിച്ചു നോക്കി എവിടെ ? അവരോന്നും സഹായത്തിനു വന്നില്ല
"ക്രത്യമായ രേഖയും സത്യാ മായ വാക്കും" എന്നെ അവര്‍ മുന്നോട്ടുള്ള യാത്രക്ക് വിട്ടു ..ഇമ്മിഗ്രാഷനും ആകാശ കപ്പലിനു
മിടക്കുള്ള കാത്തിരിപ്പിന്റെ സമയം വിട്ടുപോന്ന നാട്ടിന്റെ സൌഖ്യവും എത്താനിരിക്കുന്ന നാടിന്റെ അറിയാത്ത പ്രകൃതവും
കാത്തിരിപ്പ` "ബര്‍സകി"നെ ഒര്മിപ്പികുന്നതായിരുന്നു...
അബുദാബിയില്‍ വിമാനം ഇറങ്ങി എന്നെ പോലെ ഒരുപാട് പുതുമ കാര്‍.... ഇനി എങ്ങോട്ട് ..? എല്ലാവരും സ്വന്തം "ബേജാറി"ല്‍ ഓടുകയാണ് ..."നഫ്സി നഫ്സീ" .....ബോഡുകള്‍ നോക്കി തിരിയുന്ന എന്നെ എനിക്കറിയാത്ത ഭാഷയില്‍
എന്തൊക്കയോ പറഞ്ഞു കണ്ണും, കാതും. ശരീരവും മുടി നാരു കീറി പരിശോദിച്ചു "സിറാത്ത് " കടത്തി വിട്ടു..
ശീതികരിച്ച മുറിയില്‍ നിന്നും മണലാരണ്യത്തിന്റെ തീചൂടിലേക്ക് എടുത്ത് എറിയപെട്ട ഞാന്‍ .....................
മൂസക്കയുടെ വാക്കിന്റെ അര്‍ത്ഥം ശരിക്കും അനുഭവിച്ചു ..............
അഷ്റഫ്.എസ്സം.വരിക്കോളി
22/12/2012
==============================

pravasikalude jeevitham innum bhooripaksham alkarkum enthaanen ariyila
മറുപടിഇല്ലാതാക്കൂയാത്ര പറഞ്ഞു കഴിഞ്ഞിട്ടും
മറുപടിഇല്ലാതാക്കൂകൈ വിളക്കിന്റെ വെളിച്ചം നെരയാക്കി പോകാതെ നില്കുന്ന "മുല്ലാ"ക്ക്
10ന്റെ നൊട്ട് കയ്യില്‍ തിരുകിയപ്പോള്‍ ടോര്‍ച്ചും ശെരിയായി ...............ഇതാണു..ഇതാണു നമ്മുടെ നാട്ടിലേ മൊല്ലാക്ക..:)) ഗുഡ് വണ്‍
thanks to all
മറുപടിഇല്ലാതാക്കൂ