==============================
എവിടെ ഒളിപ്പിക്കുമെന്‍ "ശരീരം"
വസ്ത്രത്തിനപ്പുറം നഗ്നത കാണുന്ന
കൂട പിറപ്പുകള്‍ കൂടെ യിരുന്നാല്‍
ആരെയൊക്കെ പേടിക്കണം ഞാന്‍
ജന്മം തന്ന അച്ഛനെയോ .......?
മുലപ്പാല് തന്ന അമ്മയെയോ ..?
കളിപ്പാട്ടം പങ്കു വെച്ച സഹോദെരനെയൊ ..?
ധര്‍മ്മം പഠിപ്പിച്ച ഗുരുവിനെയൊ ..?
താലികെട്ടി സ്വന്തമാക്കിയ ഭര്‍ത്താവിനെയോ...?
കാമ കഴുകന്‍ വട്ട മിട്ടു പറക്കുന്നു
കാല്‍ പെരുമാറ്റങ്ങള്‍ പേടിപ്പെടുത്തുന്നു
നിദ്രകള്‍ മുറിഞ്ഞ രാവുകള്‍ പിറക്കുന്നു
വിശ്വാസ വിളക്കുകള്‍ കരിന്തിരി കത്തുന്നു
മിന്നാ മിനുങ്ങും തീപന്ത മാവുന്നു......
പരാതി യാരോട് പറയണം ഞാന്‍
കൈ മലര്‍ത്തും പോലീസിനോടോ ..?
കാമ ക്കണ്ണെറിയും വനിതാ കമ്മീഷനോടോ ..?
മനുഷ്യനില്ലാത്ത "മനുഷ്യാവകാശി"യോടോ ?
എല്ലാം അറിയുന്ന റബ്ബേ ...ജഗതീശ്വരാ ..
കാത്തു കൊള്ളേണമേ നാഥാ ......
അഷ്‌റഫ്.എസ്സം. വരിക്കോളി
19/12/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ