ആകെ പേജ്‌കാഴ്‌ചകള്‍

2012 ഡിസംബർ 31, തിങ്കളാഴ്‌ച

ജന്മി യുടെ പുനര്‍ ജന്മം ...........


====================================
ജന്മിയില്‍ നിന്നും കുടിയാന്റെ "കുടിശ്ശിക "
നേടി യാതാണെന്റെ കടിഞ്ഞൂല്‍ സമരം 
സമരിച്ചു സമരിച്ചു സമരം നയിച്ച്‌ ഞാന്‍ 
കൂടം കുടുംബവും വിട്ടിറങ്ങി .....................

അവകാശ സമരത്തിന്‍ "ഇന്‍കുലാബ്" യെന്‍ 
ചോരയില്‍ വീര്യം പകര്‍ന്നു തന്നു 
ചെയ്യുന്ന ജോലിക്ക് "പോരുന്ന" കൂലി
സമര വിളക്കുകള്‍ ജ്വാല യായി ...

കിട്ടുന്ന കൂലിയില്‍ വിഹിതം കൊടുത്തു ഞാന്‍
പാര്‍ടി യാപ്പീസുകള്‍ "മോഡി" യാക്കി ......
പാര്‍ട്ടി നേതാവിനേയും "ധന്യ"നാക്കി .
"കൊത്തിനും" കൂലിയായ് "ഇരിപ്പിനും" കൂലിയായ്..
കര്‍ഷകന്‍ മാത്രം നിരാശ നായി ........

കൂലി കൊടുത്തതും വിത്ത് വിതച്ചതും
ബാങ്കിലെ ബുക്കില്‍ തടിച്ചു വന്നു
നാലാളെ ജോലികള്‍ രണ്ടായ് കുറച്ചും
രണ്ടാളെ ജോലികള്‍ "തരിശിനും" വിട്ടു
കര്‍ഷകന്‍ ശ്വാസം വലിച്ചു നോക്കി

ബാങ്കിലെ ലോണുകള്‍ കണ്ണുരുട്ടി
എസ്റ്റേറ്റ്‌ ലോബികള്‍ ചാടി വീണു
കര്‍ഷകന്‍ കൃഷി യോട് "ബൈ" പറഞ്ഞു

അരി യില്ല പയറില്ല കേരളത്തില്‍
അവകാശ മോതിയ സിദ്ദാന്തങ്ങള്‍
കര്‍ത്തവ്യ ബോധവും തന്നിരുന്നേല്‍
അരി യിന്നോരഞ്ഞാഴി കിട്ടിയേനെ

അറിയില്ലെനികൊന്നും സ്നേഹ സഖാക്കളെ
മൌനം ഭുജിച്ചു ഞാ"നഭിമതനായിടാം"
പാര്‍ട്ടി യാനിന്നെന്റെ ജന്മി
ഞാന്‍ വെറും കുടിയാന്‍ മാത്രം

അഷ്‌റഫ്‌ എസ്സം. വരിക്കോളി
13/12/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ