അമ്മ
--------------------------------------------
നിശ്ചല തടിയുടെ യുടമായായിന്നമ്മ
വാര്‍ദ്ധക്യ വണ്ടിയില്‍ ദുഖിച്ചിരിക്കുന്നു
കാലന്റെ കാലൊച്ച കേട്ടെന്നുരിയാടി
ശോഷിച്ച കണ്ണുകൾ നിറഞ്ഞിടുന്നു
രാപ്പനി വന്നപ്പോള്‍ കണ്ണിമ ചിമ്മാതെ
കൂടെ യിരുന്നതാണീയമ്മ ...
ഇന്നലെ യന്തിക്കിരുട്ടില്‍ കിടന്നു
തൊണ്ട വരണ്ടു കരഞ്ഞമ്മ
ഈ കൈ കൊണ്ടെന്റെ വായില്‍ നുണയിച്ച
അമ്മിഞ്ഞ പാലൊരു തേങ്ങലായി ...
തെക്കോട്ടെടുകുമ്പോള്‍ തീ തിരി വെക്കുവാന്‍
മക്കളെ നിങ്ങളെന്‍ കൂടെ വേണം
പ്രായം വരുന്നേരം ചണ്ടിയായ് തള്ളാതെ
സ്നേഹ പുതപ്പിനാല്‍ മൂടിടെണം ......
ശോഷിച്ച കൈകളാല്‍ തലയില്‍
തടവിക്കൊണ്ടമ്മ പറഞ്ഞതും
ഹൂം..കാര മുരുവിട്ടെൻ പെണ്ണ് പറഞ്ഞതും
ഇന്നിന്റെ ചിത്രമായ് വരച്ചു വെക്കാം ...
അഷ്‌റഫ് എസ്സം. വരിക്കോളി
--------------------------------------------
നിശ്ചല തടിയുടെ യുടമായായിന്നമ്മ
വാര്‍ദ്ധക്യ വണ്ടിയില്‍ ദുഖിച്ചിരിക്കുന്നു
കാലന്റെ കാലൊച്ച കേട്ടെന്നുരിയാടി
ശോഷിച്ച കണ്ണുകൾ നിറഞ്ഞിടുന്നു
രാപ്പനി വന്നപ്പോള്‍ കണ്ണിമ ചിമ്മാതെ
കൂടെ യിരുന്നതാണീയമ്മ ...
ഇന്നലെ യന്തിക്കിരുട്ടില്‍ കിടന്നു
തൊണ്ട വരണ്ടു കരഞ്ഞമ്മ
ഈ കൈ കൊണ്ടെന്റെ വായില്‍ നുണയിച്ച
അമ്മിഞ്ഞ പാലൊരു തേങ്ങലായി ...
തെക്കോട്ടെടുകുമ്പോള്‍ തീ തിരി വെക്കുവാന്‍
മക്കളെ നിങ്ങളെന്‍ കൂടെ വേണം
പ്രായം വരുന്നേരം ചണ്ടിയായ് തള്ളാതെ
സ്നേഹ പുതപ്പിനാല്‍ മൂടിടെണം ......
ശോഷിച്ച കൈകളാല്‍ തലയില്‍
തടവിക്കൊണ്ടമ്മ പറഞ്ഞതും
ഹൂം..കാര മുരുവിട്ടെൻ പെണ്ണ് പറഞ്ഞതും
ഇന്നിന്റെ ചിത്രമായ് വരച്ചു വെക്കാം ...
അഷ്‌റഫ് എസ്സം. വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ