============================== ==============
സ്കൂളില്‍ ബെല്ലെടി ശബ്ദം കേട്ട് കൊണ്ടാണ് ഉറക്കം ഉണര്‍ന്നത് ...എന്റെ ഡ്യൂട്ടി യുടെ "ജനനമണി"യും കൂടിയാണത്
സ്കൂളിനപ്പുറത്തെ ചായ കടയിലാണ് എനിക്ക് ജോലി ..ഇന്നലെ രാത്രി മൂട്ടകള്‍ വീതിച്ചെടുത്ത
ഉറക്കം, കണ്ണുകള്‍ പോളകളടച് പ്രതിഷേധിക്കുന്നു ...."ബന്ഗര്‍ ബെഡ്ഡില്‍" നിന്നും ചാടിയിറങ്ങി......
ഉറക്കം തെറ്റിച്ച "ടൈംടാബിള്‍" അടുത്ത നമ്പര്‍ കാരന്‍ ബാത്ത്രൂമില്‍ ഉപവിഷ്ടനായിരിക്കുന്നു
മുതലാളിയുടെ തുറിക്കുന്ന കണ്ണും വയറ്റിലെ നിലവിളിയും എന്നെ വല്ലാതെ അസ്വസ്ഥനാക്കി
ഒരു "പെനാല്‍ടി ഷൂട്ട് " പോലെ പ്രഭാത കൃത്യം പൂര്‍ത്തിയാക്കി കടയിലേക്ക് ഓടി .....
പൂമുക പടിയില്‍ എന്നെയും കാത്ത് മുതലാളി നില്പുണ്ടായിരുന്നു "എന്താടാ ചോറ് തന്നോന്‍ നിന്നെ കൂറ് പഠിപ്പിച്ചില്ലേ"?
മുതലാളിയുടെ കണ്ണുരുട്ടിയുള്ള ചോദ്യത്തിന് നല്ല ഉത്തരം ഉണ്ടായിരുന്നു പക്ഷെ ബാപ്പയെ വീണ്ടു "കൂലിപ്പണിക്ക്"
അയക്കാന്‍ മനസ്സ് വരാത്തത് കൊണ്ട് ഞാന്‍ അയാളെ ദയനീയ മായി നോകുക മാത്രം ചെയ്തു ...
ഒരു "സുലൈമാനി" കുടിക്കുന്ന പതിവ് ഉണ്ടായിരുന്നു ഇന്ന് അതിനും സമയം ഇല്ല ചായ കുടിയന്‍ മാരുടെ
ടെലഫോണ്‍ വിളി "കര്‍ക്കിട മഴ" പോലെ വന്നു കൊണ്ടിരിക്കുന്നു അവര്‍ക്ക് എല്ലാം "ബെഡ്കോഫീ" എന്റെ കൈ കൊണ്ടാണല്ലോ "നന്ദി" യായ് അവര്‍ മൊഴിയുന്ന "തെറിവിളിയും" എനിക്ക് സ്വന്തം ..
ഏഴു മണിക്ക് തുടങ്ങിയ ഓട്ടം പന്ത്രണ്ട് മണിക്കും തുടരുകയാണ്... പ്രാതല്‍ പലപ്പോളും ഉച്ചയൂണിനു വഴി മാറും
മുതലാളിയുടെ ചിരിച്ച മുഖവും ജോലിയുടെ കൂലിയും ഇന്നുവരും നാളെ വരും എന്ന പ്രതീക്ഷ മാത്രം .......കൂലിക്ക്
ചോതിച്ചാല്‍ വിസക്ക് വേണ്ടി എന്റെ ഉപ്പ കാലു പിടിച്ചു പറഞ്ഞതും ഒരു ഔദാര്യ മായി അയാള്‍ എടുത്ത വിസയുടെ
മഹാത്മ്യവും പറഞ്ഞു എന്നെ ആട്ടി ഓടിക്കും .... മാസങ്ങളും വര്‍ഷം തന്നെ കഴിഞ്ഞിട്ടും അയാള്‍ തന്നത് ഒന്നോ രണ്ടോമാസത്തെ ശമ്പളം മാത്രം..എന്നെ കാണാന്‍ വന്ന ഒരു കൂട്ടുകാരന് ഞാനൊരു "പെപ്സി " കൊടുത്തതിന്റെ പേരില്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ എന്നും എനിക്ക് ഓര്‍ക്കാന്‍ വയ്യ. ആദര്‍ശം വലിയ വായില്‍ പറയുന്ന ഇയാള്‍ "തൊഴിലാളിയുടെ ശമ്പളം വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് കൊടുക്കണം" എന്ന് പറഞ്ഞ പ്രവചകെന്റെ വാക്ക് കണ്ടില്ലെയോ എന്ന് ചിന്തിക്കാറുണ്ട്............
ഇന്ന് പ്രവാസത്തിന്റെ എല്ലാ സുകവും സന്തോഷവും അനുഭവിക്കുമ്പോള്‍ ഇന്നലയുടെ കറുത്ത ദിനം ഓര്‍മ്മിചെടുക്കുകയാണ് അന്ന് ക്ഷമയോടെ പ്രയാസങ്ങളെ അതിജീവിച്ചതിന്റെ "മധുരഫല"മാണി തെന്ന വിശ്വാസത്തോടെ................. ...... റബ്ബേ ആ "മുതലാളിക്ക്" നീ പൊറുത്തു കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രം ...
അഷ്‌റഫ്.എസ്സം.വരിക്കോളി
22/12/2012
സ്കൂളില്‍ ബെല്ലെടി ശബ്ദം കേട്ട് കൊണ്ടാണ് ഉറക്കം ഉണര്‍ന്നത് ...എന്റെ ഡ്യൂട്ടി യുടെ "ജനനമണി"യും കൂടിയാണത്
സ്കൂളിനപ്പുറത്തെ ചായ കടയിലാണ് എനിക്ക് ജോലി ..ഇന്നലെ രാത്രി മൂട്ടകള്‍ വീതിച്ചെടുത്ത
ഉറക്കം, കണ്ണുകള്‍ പോളകളടച് പ്രതിഷേധിക്കുന്നു ...."ബന്ഗര്‍ ബെഡ്ഡില്‍" നിന്നും ചാടിയിറങ്ങി......
ഉറക്കം തെറ്റിച്ച "ടൈംടാബിള്‍" അടുത്ത നമ്പര്‍ കാരന്‍ ബാത്ത്രൂമില്‍ ഉപവിഷ്ടനായിരിക്കുന്നു
മുതലാളിയുടെ തുറിക്കുന്ന കണ്ണും വയറ്റിലെ നിലവിളിയും എന്നെ വല്ലാതെ അസ്വസ്ഥനാക്കി
ഒരു "പെനാല്‍ടി ഷൂട്ട് " പോലെ പ്രഭാത കൃത്യം പൂര്‍ത്തിയാക്കി കടയിലേക്ക് ഓടി .....
പൂമുക പടിയില്‍ എന്നെയും കാത്ത് മുതലാളി നില്പുണ്ടായിരുന്നു "എന്താടാ ചോറ് തന്നോന്‍ നിന്നെ കൂറ് പഠിപ്പിച്ചില്ലേ"?
മുതലാളിയുടെ കണ്ണുരുട്ടിയുള്ള ചോദ്യത്തിന് നല്ല ഉത്തരം ഉണ്ടായിരുന്നു പക്ഷെ ബാപ്പയെ വീണ്ടു "കൂലിപ്പണിക്ക്"
അയക്കാന്‍ മനസ്സ് വരാത്തത് കൊണ്ട് ഞാന്‍ അയാളെ ദയനീയ മായി നോകുക മാത്രം ചെയ്തു ...
ഒരു "സുലൈമാനി" കുടിക്കുന്ന പതിവ് ഉണ്ടായിരുന്നു ഇന്ന് അതിനും സമയം ഇല്ല ചായ കുടിയന്‍ മാരുടെ
ടെലഫോണ്‍ വിളി "കര്‍ക്കിട മഴ" പോലെ വന്നു കൊണ്ടിരിക്കുന്നു അവര്‍ക്ക് എല്ലാം "ബെഡ്കോഫീ" എന്റെ കൈ കൊണ്ടാണല്ലോ "നന്ദി" യായ് അവര്‍ മൊഴിയുന്ന "തെറിവിളിയും" എനിക്ക് സ്വന്തം ..
ഏഴു മണിക്ക് തുടങ്ങിയ ഓട്ടം പന്ത്രണ്ട് മണിക്കും തുടരുകയാണ്... പ്രാതല്‍ പലപ്പോളും ഉച്ചയൂണിനു വഴി മാറും
മുതലാളിയുടെ ചിരിച്ച മുഖവും ജോലിയുടെ കൂലിയും ഇന്നുവരും നാളെ വരും എന്ന പ്രതീക്ഷ മാത്രം .......കൂലിക്ക്
ചോതിച്ചാല്‍ വിസക്ക് വേണ്ടി എന്റെ ഉപ്പ കാലു പിടിച്ചു പറഞ്ഞതും ഒരു ഔദാര്യ മായി അയാള്‍ എടുത്ത വിസയുടെ
മഹാത്മ്യവും പറഞ്ഞു എന്നെ ആട്ടി ഓടിക്കും .... മാസങ്ങളും വര്‍ഷം തന്നെ കഴിഞ്ഞിട്ടും അയാള്‍ തന്നത് ഒന്നോ രണ്ടോമാസത്തെ ശമ്പളം മാത്രം..എന്നെ കാണാന്‍ വന്ന ഒരു കൂട്ടുകാരന് ഞാനൊരു "പെപ്സി " കൊടുത്തതിന്റെ പേരില്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ എന്നും എനിക്ക് ഓര്‍ക്കാന്‍ വയ്യ. ആദര്‍ശം വലിയ വായില്‍ പറയുന്ന ഇയാള്‍ "തൊഴിലാളിയുടെ ശമ്പളം വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് കൊടുക്കണം" എന്ന് പറഞ്ഞ പ്രവചകെന്റെ വാക്ക് കണ്ടില്ലെയോ എന്ന് ചിന്തിക്കാറുണ്ട്............
ഇന്ന് പ്രവാസത്തിന്റെ എല്ലാ സുകവും സന്തോഷവും അനുഭവിക്കുമ്പോള്‍ ഇന്നലയുടെ കറുത്ത ദിനം ഓര്‍മ്മിചെടുക്കുകയാണ് അന്ന് ക്ഷമയോടെ പ്രയാസങ്ങളെ അതിജീവിച്ചതിന്റെ "മധുരഫല"മാണി തെന്ന വിശ്വാസത്തോടെ.................
അഷ്‌റഫ്.എസ്സം.വരിക്കോളി
22/12/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ