=========================
തെറ്റുകള്‍ ചെയ്യുമ്പോള്‍ ..
അമ്മ തന്‍ തല്ലുകള്‍ , വാക്കുകള്‍
ഓര്‍മ്മയില്‍ ഓടിയെത്തും
തല്ലി പറഞ്ഞതും ,ശാസിച്ചു തന്നതും
ഇന്നിന്റെ നേട്ടമായ് നുണയുന്നു ഞാന്‍
ശങ്കുണ്ണി മാഷിന്റെ ചൂരല്‍ കഷായവും
പോക്കരുസ്ഥാതിന്റെ കണ്ണിട്ടുരുട്ടലും
മുരടിപ്പിച്ചില്ല യെന്‍ ഹൃദയ വികാസങ്ങള്‍
ചൊല്ലി കൊടുക്കുവീന്‍ തല്ലി പറയുവീന്‍
കൈ വിട്ടു പോയാല്‍ തള്ളി കളയുവീന്‍
മക്കളെ തല്ലാനായ് NOC വാങ്ങുവാന്‍
മാതാ പിതാ ബന്ദം ചങ്ങലക്കിട്ടുവോ ..?
വിശ്വാസ കാര്യങ്ങള്‍ കര്‍ക്കഷ മാക്കണം
ആരാധനാ കര്‍മ്മം ശീലമായ് മാറ്റണം
മാതാ പിതാക്കളും നന്മയിലാവണം .......
"മത്തന്‍" വിതച്ചാല്‍ "കുമ്പളം" മുളക്കില്ല ..!
അഷ്‌റഫ്.എസ്സം.വരിക്കോളി
05/12/12
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ