ആകെ പേജ്‌കാഴ്‌ചകള്‍

2012 ഡിസംബർ 31, തിങ്കളാഴ്‌ച

പ്രേമം ............................


======================================
പോയ കാലത്തിന്റെ ഗാദ് ഗദ പൊട്ടുകള്‍ 
ഓര്‍മ്മതന്‍ പാളിയില്‍ മിന്നി നില്‍പൂ 
വായന മുറിയിലന്നാദ്യമായ് കണ്ടതും 
പരിഹാസ ശരമേറ്റ് പൊട്ടി കരഞ്ഞതും 
വീട്ടി ലറിഞ്ഞപ്പോള്‍ പഠനം നിലച്ചതും 
ഞാനായ് നല്‍കിയ ദുഖമല്ലെ ..?

ഇന്നു നീ അന്യന്റെ കുഞ്ഞിനെ പെറ്റതും 
അനാഥ യായി തീര്‍ന്നതും ..
പോയ കാലത്തിന്റെ ശിക്ഷ യാണോ ?
ഇതളായ് പിരിയാതെ മുളയായ്‌
കരിഞ്ഞൊരാ പ്രണയ ബാല്യത്തിന്റെ
ഓര്‍മ്മകള്‍ പേറി ഞാന്‍
ശിശിരവും വസന്തവും പോയതറിയാതെ
മറവിയുടെ പുതപ്പില്‍ ഒളിച്ചിരിപ്പൂ ...

ലഹരിയാല്‍ ഓര്‍മ്മകള്‍ കൊന്നു കുഴിച്ചിട്ടു
പ്രേത മായ വീണ്ടും ജെനിക്കുന്നു ഓര്‍മ്മകള്‍
ലഹരികള്‍ കാര്‍ന്നോരു കരളുമായ്‌ ഇന്ന് ഞാന്‍
ഒരു ദര്‍ശനത്തിനായ് കാത്തിരിപ്പൂ ..
അര്‍ഹതയില്ലാത്ത മാപ്പിരപ്പിനായ് ......

അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ