ആകെ പേജ്‌കാഴ്‌ചകള്‍

2012 ഡിസംബർ 31, തിങ്കളാഴ്‌ച

എന്റെ കൂട്ടുകാര്‍ക്ക് ...............
===================================

പ്രവാസം പൊട്ടിച്ചെറിഞ്ഞ 
സുഹൃത് മാലയിലെ മുത്ത് മണികള്‍
മുഖ പുസ്തകത്തിന്റെ പരന്ന കൈകളാല്‍ 
തപ്പി പെറുക്കി ഒപ്പിക്കയാണ് ഞാന്‍...

എഴുതാന്‍ പഠിപ്പിച്ച ഇഖ്ബാലും 
പറയാന്‍ പഠിപ്പിച്ച ഹമീദും 
വരക്കാന്‍ പഠിപ്പിച്ച ബാബു മോനും 
ഇന്നെന്റെ ബുക്കില്‍ ഹാജരുണ്ട് ..

പ്രണയം പഠിപ്പിച്ച രാധികയും
ഹംസമായ് നിന്നൊരു ചന്ദ്രികയും
നന്നായ് പഠിക്കുന്ന ശോണിമയും 
വിളികള്‍ക്കുത്തരം തന്നതില്ലിതുവരെ ..

വേളീ ജലത്താല്‍ പല കൈ പിരിഞ്ഞവര്‍
ഗംഗയും യമുനയും പുല്‍കിയതോ ..
ആറിലും തോട്ടിലും വിണ്ടായ് ഉണങ്ങി
മിണ്ടാ വൃതം പൂണ്ടിരിക്കയാണോ ..?

യുവജനോത്സവം തിളങ്ങും ദിനത്തില്‍
സിഗരറ്റ് കുറ്റികള്‍ പലരായ്‌ വലിച്ചതും
ജയ്‌ ജയ്‌ വിളിക്കുമ്പോള്‍ മറു പാര്‍ട്ടി യായതില്‍
തൊട്ടടുത്തിരുന്നോന്റെ കുത്തിനു പിടിച്ചതും..
ചിരിയോടെ ഓര്‍ക്കുന്നു തല താഴ്ന്നുപോകുന്നു..

നേരിന്റെ വഴിയിൽ കൂട്ടിനായ് വന്നിന്നു 
ആർ ഡി യും, ബഷീറും ,പെങ്ങളും പിന്നെ 
വരിയിൽ അത്ഭുതം രചിക്കും ഇസബല്ലയും
സാജനും മാഷും മഹിതേച്ചിയും  
നേരുന്നോരായിരം ആശംസകൾ 

കണ്ടു മറന്നോരും ,കാണാതെ പോയോരും
ഈചെറു തോണിയില്‍ വന്നിടേണം ..
മഞ്ചാടി വെച്ച് നാം കൊഞ്ചി പറഞ്ഞ യാ
കിഞ്ചന വാക്കുകള്‍ ചോല്ലിടാലോ..................


അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ