ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 30, ഞായറാഴ്‌ച

പാവം രാജ കുമാരൻ

പാവം പാവം രാജകുമാരാൻ
--------------------------------

നിലവിളികൾ കൊണ്ട്
കോട്ടകൾ തുറക്കാമെന്നും
തുറിച്ചു നോട്ടം കൊണ്ട്
സൈന്യത്തെ തോല്പിക്കാമെന്നും
പറഞ്ഞു പറ്റിച്ച
വാലാട്ടി പക്ഷിയോട്
ചോദിക്കുക
ഉരിഞ്ഞു പോയ വസ്ത്രവും
തകർന്ന തുകൽ സഞ്ചിയും
വീണ്ടെടുക്കാനെങ്കിലും
ഫലിതമല്ലാത്ത
വല്ലതും ബാക്കിയുണ്ടോ എന്ന്

വീണു കിടക്കുന്നവന്റെ
ആപ്ത വാക്യങ്ങൾ കേട്ട്
ആവേശ മേറുമ്പോൾ
ഓർക്കുക
ഉത്തരംതാങ്ങി പല്ലികൾ
തൂപ്പുകാരന്റെ ചൂലുകണ്ട്
വാലറ്റം മുറിച്ചോടിയ കഥ

മലയോടു കലമെറിഞ്ഞ വേടനും
കുളത്തോട് കോപിച്ച കോരനും
തോറ്റിടത്ത്  നീയും .....

അഷ്‌റഫ്‌ എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ