വാർത്തകൾ ........................
-----------------------------------
നേരു പറഞ്ഞും നേരത്തേ പറഞ്ഞും
നിർഭയം മോഴിഞ്ഞും കണ്ട
വാർത്തയിലെ "പട്ടി"
"ആടാണ്" പോലും
"കോ" എന്ന് കണ്ടാലത്
കോഴിക്കൊടാകുന്ന
വാർത്തകളില്ലാത്ത
നാട്ടിലിരുന്നൊരു
സത്യ മറിയാൻ മോഹമായി
നാക്കുളുക്കില്ലാതെ
വാക്കുകൾ മാറ്റുന്ന
രാഷ്ട്രീയ പോഴന്മാർ
ന്യായം വിളമ്പുന്നുണ്ട്
ചാനൽ വെളിച്ചത്തിൽ
മാധ്യമ പണ മെഴുത്തുകാർ
പേനകൾ ഉന്തുന്നുണ്ട്
മടിക്കുത്തിലെ കനവും നോക്കി
ചിരി വരാത്ത ഫലിതങ്ങൾ !
കേമറ കണ്ണുകൾ പരതുന്നുണ്ട്
അന്യന്റെ അടുക്കളയിലെ
തുണിയില്ലാ കഥകൾ
അപ്പോളും
വിശന്നു മരിച്ചവന്റെ ശവവും പേറി
ഒരു കൂട്ടർ പോകുന്നുണ്ട്
വാർത്തകളുടെ കണ്ണുകളില്ലാത്ത
ഇടവഴിയിലൂടെ.......
അഷ്‌റഫ് എസ്സം വരിക്കോളി
-----------------------------------
നേരു പറഞ്ഞും നേരത്തേ പറഞ്ഞും
നിർഭയം മോഴിഞ്ഞും കണ്ട
വാർത്തയിലെ "പട്ടി"
"ആടാണ്" പോലും
"കോ" എന്ന് കണ്ടാലത്
കോഴിക്കൊടാകുന്ന
വാർത്തകളില്ലാത്ത
നാട്ടിലിരുന്നൊരു
സത്യ മറിയാൻ മോഹമായി
നാക്കുളുക്കില്ലാതെ
വാക്കുകൾ മാറ്റുന്ന
രാഷ്ട്രീയ പോഴന്മാർ
ന്യായം വിളമ്പുന്നുണ്ട്
ചാനൽ വെളിച്ചത്തിൽ
മാധ്യമ പണ മെഴുത്തുകാർ
പേനകൾ ഉന്തുന്നുണ്ട്
മടിക്കുത്തിലെ കനവും നോക്കി
ചിരി വരാത്ത ഫലിതങ്ങൾ !
കേമറ കണ്ണുകൾ പരതുന്നുണ്ട്
അന്യന്റെ അടുക്കളയിലെ
തുണിയില്ലാ കഥകൾ
അപ്പോളും
വിശന്നു മരിച്ചവന്റെ ശവവും പേറി
ഒരു കൂട്ടർ പോകുന്നുണ്ട്
വാർത്തകളുടെ കണ്ണുകളില്ലാത്ത
ഇടവഴിയിലൂടെ.......
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ