ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 2, ഞായറാഴ്‌ച

പുത്തനുടുപ്പും പുള്ളി കുടയും ...

പുത്തനുടുപ്പും പുള്ളി കുടയും ....
----------------------------------
“അ” എന്നൊരക്ഷരമാദ്യം പഠിപ്പിച്ച
അമ്മിണി ട്ടീച്ചറേയോർക്കുന്നു ഞാൻ
സാരിത്തലപ്പുകൊണ്ടധരം തുടച്ചും
ചേലതൻ ഞൊറികൾ തടവി പിടിച്ചും
പാട്ട് പോലന്നെന്നെ “തറ“ “പറ“ പഠിപ്പിചു.

വിദ്യതൻ ആവനാഴിയിൽ തീരാത്തൊരമ്പുമായ് ,
കഥയും, കവിതയും,കണക്കും,ചരിത്രവും
മേളിച്ചോരാ സ്ത്രീരത്നം.
കുസൃതികള്‍ക്ക്  ചൂരൽ കഷായവും,
പഞ്ചതന്ത്രം കഥകളും പിന്നെ......
സ്നെഹത്തിൽ ചാലിച്ച പുഞ്ചിരിയും.

ഒർമ്മയിൽ മിന്നുന്നു
ഉപ്പുമാവിൻ സുഗന്ധവും
ഉച്ചകഞിതൻ ചൂടും
വെള്ളത്തിനായ്  കലവില കൂട്ടിയ
കിണർ കരയും
അമ്മയൊടമ്മിണി ട്ടിച്ചർ പറഞ്ഞതും.

ട്ടിച്ചറും ഗുരുവും പരിണമിച്ചിന്നു
"മേഡവും" "മിസ്സു"മായവതരിചു
നൂഡിത്സും, ഐസ്ക്രീമും വാഴുമീകാലത്ത്
നാണിച്ചു നിൽകുന്നു "ഉപ്പുമാവ്"

നാവിൽ കുറിച്ചതും ആങ്കലേയം
കഴുത്തിൽ കിടന്നതും ആങ്കലേയം
അമ്മ മൊഴി കേട്ടാൽ പിഴയോടുക്കും
"ശ്രേഷ്ഠത"പദവിയായ്  ചുരുങ്ങി നിൽകും


അഷ്‌റഫ്‌.എസ്സം .വരിക്കോളി




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ