ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 16, ഞായറാഴ്‌ച

സ്വാർത്ഥത .................

സ്വാർത്ഥത........
-------------------------------

സ്വാർത്ഥതയുടെ മുൾച്ചെടികൾ
സമൃദ്ധമായി വളരുന്നുണ്ട്
സ്നേഹത്തിന്റെ ശ്മശാനങ്ങളിൽ

വെള്ളരിപ്രാവുകൾ
ചത്തൊടുങ്ങിയ പാടങ്ങളിൽ
കഴുകന്മാർ വട്ടമിട്ടു പറക്കുന്നു

സാത്താന്റെ
താമപത്രങ്ങള്‍
വിതരണം ചെയ്യപ്പെടുന്നു
നാട്ടിലെങ്ങും

സത്യം
ഒരു കറുത്ത തുണിയുടെ
നിഴാലായി പരുങ്ങി നില്‍പ്പുണ്ട് ..
നന്മ
ആരെയൊ വെറുതെ ഭയക്കുന്നു

ഇസങ്ങളും മതങ്ങളും വിൽകുന്ന
കമ്പോളത്തിൽ
ദൈവ മില്ലാത്തവന്റെ
കുതിര പന്തയം ......

നിലാവില്ലാത്ത രാത്രികൾക്കപ്പുറം
പ്രതീക്ഷയുടെ മിന്നാമിനുങ്ങുകൾ
നന്മയുടെ വെള്ളി നൂലുകൾ
കൊണ്ട് വന്നിരുന്നെങ്കിൽ  ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ