ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂലൈ 1, തിങ്കളാഴ്‌ച

എന്റെ നാട് .......

എന്റെ നാട് .............
-------------------------

തീ വണ്ടികൾ
പോവുകയും വരികയും
ചെയ്തു കൊണ്ടേ യിരിക്കും
പാളങ്ങളിൽ ചതഞ്ഞരയുന്ന
ജീവിതങ്ങൾ
പ്രെതങ്ങളായ് തുടരും

ഉദിച്ചും അസ്തമിചും
കളിക്കുന്ന സൂര്യൻ
ആയുസ്സിന്റെ കലണ്ടറിൽ
ചുവന്ന വരയിട്ടു കടന്നു പോകും

നേടിയവന്റെ ആരവവും
തോറ്റു പോയവന്റെ തേങ്ങലും
കേൾക്കാതെ
രാത്രിയെ വെളുപ്പിക്കാൻ
ചുവന്നു തുടുത്ത മുഖവുമായ്
ആദിത്യൻ വീണ്ടും വരും

നീണ്ട പകലുകളിൽ
കവലകൾ നിറയുന്നത്
ഉദര പൂരണത്തിന്റെ
ചർവ്വിത ചർവ്വണങ്ങൽ

രാത്രിയിൽ
ഭരണാധിപന്റെ
വാണിഭപ്പുരയിൽ
നാടിനെ വിൽകാനുള്ള
ചർച്ചകൾ

മച്ചി പെണ്ണിന്റെ മുലയൂട്ടാനുള്ള
ആഗ്രഹം നടന്നാലും
ഒട്ടകത്തെ സൂചി തുളയിൽ
കടത്താനുള്ള ശ്രമവും
നല്ലൊരു ഭരണാധികാരി
ഉണ്ടാവുക എന്നതും ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ