പരാജിതർ ..............
----------------------------
പ്രതീക്ഷയുടെ വരണ്ട പാടങ്ങൾ
വിണ്ടു കീറിയ മനസ്സിൽ
അവസാനത്തെ സൂര്യനും
അസ്തമിക്കുന്നു
മുനിഞ്ഞു കത്തുന്ന
ചിമ്മിനി വിളക്ക്
മോഹ കാറ്റുകൾ
ഊതികെടുത്തിയപ്പോളും
വിറ്റു തുലച്ച പ്രമാണങ്ങളും
പണയം വെച്ച കെട്ടു താലിയും
വീണ്ടെടുത്ത്
നിലം മുട്ടിയ ശിരസ്സ്
പകൽ വെളിച്ചം കാണിക്കാൻ
അവൻ കുടിച്ച കണ്ണീരുപ്പുകളും
വൃഥാ.....
അകലെ നിന്ന് കൂവുന്ന
കാലൻ കോഴിയും
ഒഴുകിയെത്തിയ ഉരുളൻ കല്ലും
അടിച്ചു പൊങ്ങിയ തിരമാലകളും
കാണാതെ പോയ പാഴ് ജന്മം
അഷ്‌റഫ് എസ്സം വരിക്കോളി
----------------------------
പ്രതീക്ഷയുടെ വരണ്ട പാടങ്ങൾ
വിണ്ടു കീറിയ മനസ്സിൽ
അവസാനത്തെ സൂര്യനും
അസ്തമിക്കുന്നു
മുനിഞ്ഞു കത്തുന്ന
ചിമ്മിനി വിളക്ക്
മോഹ കാറ്റുകൾ
ഊതികെടുത്തിയപ്പോളും
വിറ്റു തുലച്ച പ്രമാണങ്ങളും
പണയം വെച്ച കെട്ടു താലിയും
വീണ്ടെടുത്ത്
നിലം മുട്ടിയ ശിരസ്സ്
പകൽ വെളിച്ചം കാണിക്കാൻ
അവൻ കുടിച്ച കണ്ണീരുപ്പുകളും
വൃഥാ.....
അകലെ നിന്ന് കൂവുന്ന
കാലൻ കോഴിയും
ഒഴുകിയെത്തിയ ഉരുളൻ കല്ലും
അടിച്ചു പൊങ്ങിയ തിരമാലകളും
കാണാതെ പോയ പാഴ് ജന്മം
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ