ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 25, ചൊവ്വാഴ്ച

അക്ഷരമാല ..........(ഭാഗം 1 )

അക്ഷരമാല...... ( ഭാഗം .1 )
--------------------
അ എന്നയക്ഷരം അമ്മ തന്നു
ആന വരുന്നത് ചൂണ്ടി നിന്നു
ഇല്ലത്തെ കൊമ്പനെ തൊട്ടു നിന്നു
ഈചയെ പോലെ പരുങ്ങി നിന്നു

ഉത്രാട മന്നു വിരുന്നു വന്നു
ഊഞ്ഞാലു കെട്ടി പാട്ടുപാടി
ഋ തു മതിയായെന്നമ്മ ചൊല്ലി
എല്ലാരും ചേർന്നെന്നെ മഞ്ഞൾ മുക്കി

ഏഴുനാൾ ഏകയായി ദൂരെ നിന്നു
ഐശ്വര്യ റാണിയായ ണിഞ്ഞൊരുങ്ങി
ഒതുങ്ങി കഴിയാൻ നേരമായി
ഓപ്പോള് ചെവിയിൽ മന്ത്രമോതി

ഔദാര്യമെന്നും കൂടെ വേണം
കപട ലോകമാണെന്നൊർമ്മ വേണം
ഖരം* ചുറ്റും പറകുന്നെന്നോർത്തീടണം
ഗണം തെറ്റി പറക്കാതെ
ഘടം* ശുദ്ധി കാത്തിടേണം

ചന്ദ്രിക പോലെ തിളങ്ങും മുഖത്ത്
ഛന്ദന ചാരുത തിളങ്ങിടട്ടെ
ജംഭകവിദ്യകൾ കാട്ടിടാതെ
ഝങ്കാരിണി*യായ് വാണിടേണം

ഞാനെന്റെ മനസ്സിൽ ചിത്രമിട്ടു
ടങ്കവിജ്ഞാനം* നേടിടെണം
ഠപ്പെന്ന് തോൽക്കാൻ മനസ്സില്ലെനിക്ക്
ഡമരം* കാക്കണേ തമ്പുരാനേ

-----------------------------------------
*ഖരം = കഴുകൻ
*ഘടം = ശരീരം
ഝങ്കാരിണി = ഗംഗ
ടങ്കവിജ്ഞാനം = നാണയവിദ്യ 
ഡമരം    =  നാശം

അഷ്‌റഫ്‌ എസ്സം വരിക്കോളി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ