ഒരു മരം ......
----------------------------
മനസ്സിന്റെ മുറ്റത്ത്
ആരാരും കാണാതെ
ഞാനുമൊരു തൈവെച്ചിരുന്നു
കണ്ണീരു കൊണ്ടതിൽ നനവ് ചേർത്തു
പുഞ്ചിരിയാലതിൽ വെളിച്ച മേകി
സ്നേഹത്തിൻ നിറമുള്ള പന്തലിട്ടു
ചുംബന പ്പൂവിന്റെ കുറിവരച്ചു
മരമായി വളരുന്നതും
തണലായ് വിരിയുന്നതും
ഫലമായി നിറയുന്നതും
ഞാൻ കണ്ട സ്വപ്‌നങ്ങൾ
താഴോട്ടിറങ്ങാത്ത വേരുകൾ കാണാതെ
ഇല വിടരുന്നതും കാത്തിരുന്നു
ശിശിരവും വസന്തവും വന്നു പോയി
എൻ മരം മാത്രം പൂത്തതില്ല
അഷ്‌റഫ്.എസ്സം വരിക്കോളി
----------------------------
മനസ്സിന്റെ മുറ്റത്ത്
ആരാരും കാണാതെ
ഞാനുമൊരു തൈവെച്ചിരുന്നു
കണ്ണീരു കൊണ്ടതിൽ നനവ് ചേർത്തു
പുഞ്ചിരിയാലതിൽ വെളിച്ച മേകി
സ്നേഹത്തിൻ നിറമുള്ള പന്തലിട്ടു
ചുംബന പ്പൂവിന്റെ കുറിവരച്ചു
മരമായി വളരുന്നതും
തണലായ് വിരിയുന്നതും
ഫലമായി നിറയുന്നതും
ഞാൻ കണ്ട സ്വപ്‌നങ്ങൾ
താഴോട്ടിറങ്ങാത്ത വേരുകൾ കാണാതെ
ഇല വിടരുന്നതും കാത്തിരുന്നു
ശിശിരവും വസന്തവും വന്നു പോയി
എൻ മരം മാത്രം പൂത്തതില്ല
അഷ്‌റഫ്.എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ