ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 8, ശനിയാഴ്‌ച

അട്ടപ്പാടി ഒരു നാൾ പിറന്നതല്ല

അട്ടപ്പാടി ഒരു നാൾ പിറന്നതല്ല
--------------------------------------


അവന്റെ നഖക്ഷതങ്ങൾ
അവളുടെ മാറിൽ തീർത്ത വ്രണങ്ങളിൽ
ഈച്ചകൾ വട്ടമിട്ടു പറക്കുന്നു

പിഞ്ഞിയ വസത്രങ്ങൾക്കിടയിൽ
മുഴച്ചു കാണുന്നത്
അവൻ സമ്മാനിച്ച
പാഴ് വാക്കുകളുടെ ബീജം

താഴ് വഴിയായ് കിട്ടിയ അജ്ഞത
മേലാളൻ മാർ ചാർത്തിയ
കുല നാമത്തിനൊപ്പം
ഇരുട്ടിന്റെ കുപ്പായ മണിയിച്ചു
നഗര കാഴ്ചയിൽ വിറ്റു
കോടികൾ മാമുണ്ണാൻ
അവൻ മറച്ചു വെച്ച സൂര്യ കിരണങ്ങൾ
ഒരു ശാപ കൊടുങ്കാറ്റുമായ്
അവനെ തേടിയെത്തും ..

തെളിയുന്ന കാൽവിളക്കുകൾ
അവന്റെ ചരമം കുറിക്കണം
അവന്റെ  തടിച്ചു കൊഴുത്ത
മാംസപേശികൾ അറുത്തെടുത്ത്
വൃണിത മാറിടങ്ങൾ തേച്ചു മിനുക്കണം

പട്ടും വളയും കൊടുത്തു തോളിലേറ്റിയവർ
ആട്ടിത്തുപ്പി ക്കടന്നു പോകണം
വരും നാളയിലൊരു ദിനം
കൈവിരൽ തീ പന്ത മാവണം

അഷ്‌റഫ്‌ എസ്സം. വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ