ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 21, വെള്ളിയാഴ്‌ച

മഴക്കാല ഓർമ്മകൾ ....

മഴക്കാല ഓർമ്മകൾ...........
=====================
മഴ മേഘം വിരുന്നു വന്നു
ഉറ്റുറ്റി വീഴുന്ന മഴ നാരുകൾ
ഭൂമി  ആവേശ പൂർവ്വം
ആലിംഗനം ചെയ്തു
ചുടു നിശ്വാസത്തിനു
മണ്ണിന്റെ മണം

നിദ്രയുടെ വിളിക്കുത്തരം ചെയ്തു
കിടക്കയെ പുൽകവേ  ............
തിമിര്ത്തുപെയ്ത
മഴയുടെ ആനന്ദാനുഭൂതിയിൽ
മണ്ണ് കുളിർകാറ്റിനെ സമ്മാനിച്ചതും

പുലര്കാല കാഴ്ചയിൽ ........
രാത്രിയുടെ ഓർമ്മകൾ  പേറി
ഈറനണിഞ്ഞ മണ്ണിലൂടെ
മഴ തുള്ളികൾ തലയിലേറ്റി
നിര്ത്തം ചവിട്ടുന്ന
പുൽചെടികളിൽ പാദം ചലിച്ചു
കുളിരുകളേറ്റു വാങ്ങിയതും

നേരം പുലർന്നതറിയാതെ
തവളകളാർപ്പ് വിളിച്ചതും
പകലോന്‍
മേഘം മുറിച്ചെത്തി നോക്കിയതും
മഴക്കാല ഓർമ്മകൾ.........

 അഷ്‌റഫ്‌ എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ