ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 10, തിങ്കളാഴ്‌ച

പ്രമാണി .......................

പ്രമാണി ......
--------------------------
അന്ന് ...
ഊഞ്ഞാലു പോലൊരു
കസേര വേണം
വീശി നടക്കാനൊരു
ചാട്ട വേണം
മൊഞ്ചുള്ള പെണ്ണിനെ
വേലി കടത്തണം
ചേലുള്ളോരുത്തിയെ
വേളികഴിക്കണം

ചുറ്റു മതിലുള്ള വീട് വേണം
ചുറ്റിലും നാലാള് കൂടെ വേണം
പട്ടു വിരിച്ചൊരു മെത്ത വേണം
വെഞ്ചാമരം വീശാനാളു വേണം

മദ്യം വിളമ്പുന്ന സദ്യ വേണം
കൂട്ടി കുടിക്കുവാൻ പെണ്ണ് വേണം
നക്ഷത്ര ശോഭകൾ കൂടെ വേണം
ഓശാന പാടുവാനാള് വേണം

ഇന്ന്
നേരെ നടക്കുവാൻ താങ്ങ് വേണം
നനയാ തുറങ്ങുവാൻ കുട ചൂടണം
മാത്രകൾ മാത്രമാണന്ന മെന്നും
മൂത്രമോഴിക്കുവാൻ കുഴലുവേണം

ചേലുള്ള വീടുകൾ ജപ്തിയായി
കരളുകളധി കവും തേഞ്ഞു പോയി
വേളിയും മക്കളും യാത്ര യായി
പാപവും ദേഹവു മനാഥരായി


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ