ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 28, വെള്ളിയാഴ്‌ച

സഭ്യത ............................

സഭ്യത ........
-------------------------

തിരക്കുള്ള പട്ടണത്തിൽ 
വഴി വാണിഭക്കാരന്റെ കവല പ്രസംഗം 
രോഗത്തെ കുറിച്ചും
ലക്ഷണങ്ങളെ കുറിച്ചും
തന്റെ മരുന്നിനെ കുറിച്ചും
വാ തോരാതെ ചർവ്വണംചെയ്യുന്നു
സ്ത്രീകളും കുട്ടികളും ചുറ്റും കൂടി
ചിലർ വാ പൊത്തി
മറ്റു ചിലർ മുഖം ചുളിച്ചു
കൂട്ടത്തിൽ ഒരു പരിഷ്ക്കാരി
ഹേയ്..! ഇയാൾക്ക്
സഭ്യമായ ഭാഷയിൽ സംസാരിച്ചു കൂടെ ..?
വാണിഭക്കാരൻ ചിരിച്ചു കൊണ്ട് ചോദിച്ചു
മൂലക്കുരുവിന്റെ മരുന്നിനു
എവിടെയാ സഖാവേ സഭ്യം ...?

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ