ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 20, വ്യാഴാഴ്‌ച

മയ്യത്ത് .....

മയ്യത്ത് .............
------------------------
വീതിയിയുള്ള
ഒരു പലകയില്‍
കിടത്തി
കര്‍പ്പൂരം കലര്‍ത്തിയ
ചൂട് വെള്ളം കുളിപ്പിക്കും
നിന്നെ..

മുറ്റത്ത്‌
തെങ്ങില്‍ ചാരിവെച്ച
ആറു കാലുള്ള കട്ടിലിലാണ്
നിന്റെ യാത്ര..

നീ കേൾകുന്നുണ്ടോ
ഈ വേദമന്ത്രങ്ങള്‍ ..?
നീ കാണാതെ പോയ
വിശുദ്ദ വാക്യം ..?
ഞങ്ങൾ നിനക്ക് വേണ്ടി
നമസ്കരിച്ചു
നീ ചെയ്യാൻ മറന്ന കർമ്മം .....!
നീയിതു അറിയുന്നുണ്ടോ
സ്നേഹിതാ ..?

അരപ്പട്ടയും തലയണ കൂടും 
നിറഞ്ഞത്‌
നീ കൊടുക്കാതെ വെച്ച 
ദരിദ്രന്റെ മുതലുകൾ ..

നിന്റെ കൂടെ പിറപ്പുകൾ
ഈര്‍ഷ്യയോടെ
കുശുകുശുക്കുന്നുണ്ട്
നിന്റെ ശേഷിപ്പുകള്‍ക്ക് വേണ്ടി
അതെ ..അവര്‍
കലഹിക്കുന്നു

ആറടി താഴ്ചയില്‍
മൂന്നടി വീതിയില്‍
നിന്റെ വാസ സ്ഥലം
ഒരുങ്ങി കഴിഞ്ഞു

നിന്നെ തനിച്ചാക്കി
ഞങ്ങള്‍ക് മടങ്ങി
പോവാതിരിക്കാനവില്ല ..

കരയുന്ന ഭാര്യയും
വിതുമ്പുന്ന മക്കളും 
ഒരു ദിനം കാത്തുവെക്കില്ല
നിന്നെ
എന്തന്നാല്‍ 
നീ വെറും മയ്യത്ത് ..

അഷ്‌റഫ്‌ എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ