പൂക്കാലം വരവായി ......
---------------------
അന്യന്റെ മാംസം കൊത്തി വലിക്കുവാൻ
നാവുകളെന്തിനു നാഥാ
നരകം കരിക്കുന്ന കാഴ്ചകൾ കാണാൻ
കണ്ണ്കളെന്തിനു നാഥാ
നന്മകൾ കേൾകാതെ ഫിത്‌നകൾ കേൾകുവാൻ
കാതുകെളെന്തിനു നാഥാ
തെറ്റിന്റെ വഴികളിൽ കാതം നടക്കുവാൻ
പാദങ്ങളെന്തിനു നാഥാ
പുണ്യങ്ങൾ പൂകുന്ന പൂമരച്ചോട്ടിൽ
തപസ്സോന്നിരിക്കണം നാഥാ
പുണ്യ മാസത്തിലെ പൂനിലാവ് കാണുവാൻ
കരുണ നൽകേണമേ നാഥാ
ആയിരം പുണ്യങ്ങളൊന്നായിറങ്ങുന്ന
ഖദ്റിന്റെ രാത്രിയിൽ ധന്യരായ് തീർന്നോരി-
ലെന്നയും ചെര്ക്കണേ നാഥാ
അഷ്‌റഫ് എസ്സം വരിക്കോളി
---------------------
അന്യന്റെ മാംസം കൊത്തി വലിക്കുവാൻ
നാവുകളെന്തിനു നാഥാ
നരകം കരിക്കുന്ന കാഴ്ചകൾ കാണാൻ
കണ്ണ്കളെന്തിനു നാഥാ
നന്മകൾ കേൾകാതെ ഫിത്‌നകൾ കേൾകുവാൻ
കാതുകെളെന്തിനു നാഥാ
തെറ്റിന്റെ വഴികളിൽ കാതം നടക്കുവാൻ
പാദങ്ങളെന്തിനു നാഥാ
പുണ്യങ്ങൾ പൂകുന്ന പൂമരച്ചോട്ടിൽ
തപസ്സോന്നിരിക്കണം നാഥാ
പുണ്യ മാസത്തിലെ പൂനിലാവ് കാണുവാൻ
കരുണ നൽകേണമേ നാഥാ
ആയിരം പുണ്യങ്ങളൊന്നായിറങ്ങുന്ന
ഖദ്റിന്റെ രാത്രിയിൽ ധന്യരായ് തീർന്നോരി-
ലെന്നയും ചെര്ക്കണേ നാഥാ
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ