ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 25, ചൊവ്വാഴ്ച

റംസാൻ ............

പുണ്യങ്ങളുടെ പൂക്കാലം ..
--------------------------------
കളവു ശീലിച്ച അധരങ്ങൾ
ഖലിമ കേട്ട് വിറക്കുന്നു
പെയ്തിറങ്ങിയ
തിന്മയുടെ ഇരുട്ട്
മനസ്സിൽ പെരുമ്പറ
കൊട്ടുമ്പോൾ
പാദങ്ങൾ വീഴ്ചയെ
ഭയക്കുന്നു

തൗബയുടെ വാതിലിൽ
ശിരസ്സർപ്പിച്ചു
ഇന്നലുടെ വരയിട്ട പേജുകളറുത്ത്
നിർമ്മല ചിത്തനായ് മടങ്ങണം

പുണ്യ മാസ നിലാവ് തേടി
പ്രതീക്ഷയുടെ മിന്നാമിനുങ്ങുകൾ
വേദ വാക്യങ്ങളുരുവിട്ടു
മുന്നേ നടക്കുന്നു ....

പള്ളി മിനാരങ്ങളിൽ
നന്മയുടെ
വെള്ളരി പ്രാവുകൾ
കുറുകുന്നുണ്ട്
പുണ്യങ്ങളുടെ തേൻ മഴ
ചൊരിയുവാൻ

ചന്ദ്രക്കല വാനിൽ
ഉയരുമ്പോൾ കേൾക്കാം
സാത്താന്റെ കൈകളിൽ
ചങ്ങല കിലുക്കം

അധരവും ഉദരവും
ഭക്തിയാൽ നിറയണം
പാപങ്ങൾ കഴുകുമാ
"ഖദ്റിന്റെ രാത്രിയിൽ"
ഞാനു മനുഗ്രഹിതനായെങ്കിൽ ....

അഷ്‌റഫ്‌ എസ്സം വരിക്കോളി




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ