ആകെ പേജ്‌കാഴ്‌ചകള്‍

2013 മേയ് 31, വെള്ളിയാഴ്‌ച

പുക ചുരുള് ..........

പുക ചുരുള് ...............
------------------------------------------------

വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികൾ നോക്കി
അക്ഷമനായ് നെഞ്ച് തടവി
വീണ്ടും തേടുന്നു
സ്ഥാന ചലനം വന്ന സിഗരറ്റ് കൂടുകൾ
പുകയുന്നത് ആയുസ്സെന്നറിഞ്ഞും
മനസ്സിലെ "പുക"യടക്കാൻ
ചുരുളുകളിൽ ശാന്തി തേടുന്നവർ

കരിഞ്ഞ കരളുകൾ കണ്ടു
ഭിഷഗ്വരൻ ന: പറഞ്ഞതും
നല്ലപാതി കരഞ്ഞു മൊഴിഞ്ഞതും
മക്കൾ കണ്ണുരുട്ടിയതും
തൃണവൽഗണിച്ചു
അയാൾ
പുകയെ മാത്രം സ്നേഹിച്ചു

സിരകളിൽ മരണം അരിച്ചിറങ്ങുന്നേരവും
അയാൾ തേടുന്നുണ്ടായിരുന്നു
ശാന്തമായ് ഊതുവാൻ
ഒരു കവിൾ പുക ......

അഷ്‌റഫ്‌ എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ