നടുവേ ഓടുമ്പോൾ
----------------------------
ഈ വേലികൾക്കപ്പുറം കാത്തിരിപ്പുണ്ട്
കിയാമം വരെയുള്ള ഗർഭ പാത്രം
പൊക്കിൾ കൊടിയില്ല താരാട്ടില്ല
കൂരിരുൾ തിങ്ങുന്ന നിശബ്ദ ഗേഹം
അണുമണി തൂക്കം നന്മ ചെയ്തീടുകിൽ
കടുമണി തൂക്കം വെട്ടമേകാം
നന്മകൾ പൂക്കുന്ന പൂമരച്ചോട്ടിൽ
മഠയനായ് കാലം കഴിച്ച തെന്തേ
പട്ടിണി കൈകൾ യാചിച്ചു നിൽകവേ
കണ്ണിരുട്ടാക്കി കടന്നു പോയോ ..?
കബറോളമെത്തുന്ന ദുനിയാവിനായ്
സാത്താന്റെ തോളിൽ യാത്ര ചെയ്തീടുകിൽ
തൊണ്ടക്കുഴിയോളം മരണ മെത്തുന്നേരം
അട്ടഹാസങ്ങൾ നിഷ്ഫലം നിശ്ചയം
കണ്ണേ മടങ്ങുക കാതെ മടങ്ങുക
അഷ്‌റഫ് എസ്സം വരിക്കോളി
----------------------------
ഈ വേലികൾക്കപ്പുറം കാത്തിരിപ്പുണ്ട്
കിയാമം വരെയുള്ള ഗർഭ പാത്രം
പൊക്കിൾ കൊടിയില്ല താരാട്ടില്ല
കൂരിരുൾ തിങ്ങുന്ന നിശബ്ദ ഗേഹം
അണുമണി തൂക്കം നന്മ ചെയ്തീടുകിൽ
കടുമണി തൂക്കം വെട്ടമേകാം
നന്മകൾ പൂക്കുന്ന പൂമരച്ചോട്ടിൽ
മഠയനായ് കാലം കഴിച്ച തെന്തേ
പട്ടിണി കൈകൾ യാചിച്ചു നിൽകവേ
കണ്ണിരുട്ടാക്കി കടന്നു പോയോ ..?
കബറോളമെത്തുന്ന ദുനിയാവിനായ്
ആയുസ്സുമർത്ഥവും ദുര്‍വ്യയം ചെയ്യവേ
വിജയം വരിക്കാൻ സ്വര്‍ഗസ്ഥനാവാൻ
ഇനിയൊരു ജന്മം കയ്യിലുണ്ടോ
തൗബ തൻ വാതിൽ തുറന്നിരിക്കുമ്പോൾസാത്താന്റെ തോളിൽ യാത്ര ചെയ്തീടുകിൽ
തൊണ്ടക്കുഴിയോളം മരണ മെത്തുന്നേരം
അട്ടഹാസങ്ങൾ നിഷ്ഫലം നിശ്ചയം
കണ്ണേ മടങ്ങുക കാതെ മടങ്ങുക
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ