പ്രലോഭനം
--------------------------
തന്റെ വീടിന്റെ ഉമ്മറത്ത് ബീഡിയും വലിച് മധുര ചിന്തകളുടെ പുക തുപ്പുകയായിരുന്നു ഗോപാലൻ, അപ്പോളാണ് അത് വഴി തോളിൽ ഒരു തുകൽ ബാഗു മായി ഒരാൾ കയറി വന്നത്, അടുത്തെത്തിയപ്പോൾ ഗോപാലന് ആളെ മനസ്സിലായി തയ്യിൽ ബാലകുറുപ്പിന്റെ മൂത്ത മോൻ വേലായുധൻ ..
"എന്താ ഗോപാലെട്ടാ ഇങ്ങനെ യൊക്കെ ജീവിച്ചാ മതിയോ ....?"
"പിന്നെല്ലാണ്ട് ..?"
"നിങ്ങക്ക് ഈ ചെറിയ പശു വിനെ വിറ്റു ഒരു നല്ല പശുവിനെ വാങ്ങിചൂടെ...?"
"ആയെന്താ ഇഞ്ഞി പൈകചോടം തോടങ്ങീക്ക്ണ്ടോ..?"
"ഹ്ഹ .. അല്ല ഗോപാലെട്ടാ ഞങ്ങളെ ബാങ്ക് ഇപ്പൊ പശുവിനെ വാങ്ങാൻ ലോണ് കൊടുക്കുന്നുണ്ട്, ചെറിയ ചെറിയ കുടുംബങ്ങളിൽ താമസിക്കുന്ന, എന്നാൽ പുറം ജോലിക്ക് ഒന്നും പോകാൻ കഴിയാത്ത ആളുകളെ കണ്ടെത്തി അവരുടെ കൈ പിടിച്ചു ഉയർത്താൻ ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് .."
"അയില്ലു എനക്കെന്നാനെ കാര്യം .. ?"
"നിങ്ങൾക്ക് ഒരു നല്ല കറവ പശുവിനെ വാങ്ങാനുള്ള കാശ് ബാങ്ക് തരുന്നു
അതിന്റെ പാല് വിറ്റ് നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാവും , കുറച് ദിവസം കഴിയുമ്പോൾ മിച്ചം വരുന്ന കാശ് കൊടുത്ത് മറ്റൊന്നിനെ വാങ്ങാം , രണ്ടു പശുക്കൾ ഉള്ള ആൾക് ആല നിർമിക്കാൻ ബാങ്ക് നല്ലൊരു സംഖ്യ ലോണ്‍ തരും , അതിന്റെ പകുതി രൂപ കൊണ്ട് നിങ്ങൾക്ക് ആല ഉണ്ടാക്കാം മിച്ചം വരുന്നത് മറ്റ് ആവശ്യങ്ങൾക്കും ഉപകരിക്കും , അങ്ങിനെ രണ്ടു പശുവിൽ നിന്നും കിട്ടുന്ന പാല്,... ഇന്ന് പാലിന് ഡിമാന്റ് ഉള്ള കാലമാണ് എന്നോർക്കണം,... സൊസൈറ്റിക്കാര് നിങ്ങളെ തേടി വരും , വരുമാനം കൂടും ,പശുക്കൾ രണ്ടിൽ നിന്ന് മൂന്നും മൂന്നു നാലായും വളരും..നിങ്ങൾ നല്ലൊരു പാൽ വ്യാപാരി ആവുമ്പോൾ നിങ്ങൾക്ക് വീട് പുനർനിർമ്മിക്കാനും വാഹനം വാങ്ങുന്നതിനും ബാങ്ക് വീണ്ടും ലോണ്‍ തരും , ഈ പൊളിഞ്ഞു വീഴാറായ ചുമരുകൾ മാറ്റി നല്ലൊരു ടെറസ്സ് വീട് നിങ്ങൾക്കും വേണ്ടേ ..?
വേലായുധന്റെ വാക്ക് കേട്ട് സ്വപ്നലോകത്ത് സഞ്ചരിക്കുകയായിരുന്നു ഗോപാലൻ വീടുവെക്കുന്നതും ഉമ്മറപടിയിലെ ചാര് കസേരയിൽ ഇരുന്നു സിഗരറ്റു വലികുന്നതും മനസ്സിൽ കണ്ടു ,കയ്യിലെ ബീഡികുറ്റി വലിച്ചെറിഞ്ഞു ..
വേലായുധൻ തുടർന്നു ,
കിട്ടാവുന്ന ലോണ്കളുടെ എണ്ണം പറഞ്ഞതല്ലാതെ തിരിച്ചടക്കേണ്ട പലിശയുടെ ഒരു വരിപോലും അയാൾ സംസാരിക്കുകയുണ്ടായില്ല ..
-----
വർഷങ്ങൾക് ശേഷം തന്റെ ചോർന്നോലിക്കുന്ന കൂരക്ക് മുന്നിൽ ജപ്തി നൊട്ടീസുമായ് കണ്ണീർ ഒലിപ്പികുന്ന ഗോപാലനെ കാണാതിരിക്കാൻ വേലായുധൻ തന്റെ കാര് വേഗത്തിൽ ഓടിച്ചു പോകുന്നുണ്ടായിരുന്നു
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ