ആകെ പേജ്‌കാഴ്‌ചകള്‍

2014 ജൂൺ 24, ചൊവ്വാഴ്ച

പുണ്യങ്ങളുടെ പൂക്കാലം

പുണ്യങ്ങളുടെ പൂക്കാലം
------------------------------
നിന്റെ കരാള ഹസ്തങ്ങൾ അഴിച്ചു വിടുക
മനസ്സിൽ കുളിര് കോരിപെയ്യുന്ന
ധർമ്മ മഴയൊന്നു കൊണ്ടോട്ടെ ഞാൻ
കാത്തിരുന്നു ഞാൻ പഥികനെപ്പോലെ
നിന്റെ ഇഛകൾക്കപ്പുറമൊരു ജീവിതമാടുവാൻ
തേഞ്ഞു മാഞ്ഞ് പോയയെൻ
ആയുസ്സിൻ പലകയിൽ
ശിഷ്ട ഭാഗമെങ്കിലുമെനിക്ക്
കഴുകി തുടച്ചെടുക്കണം
നിന്റെ വഴിയിലെൻ സഞ്ചാരം കറുപ്പിച്ച
ആത്മാവിലൊരു വെള്ള നൂൽ പൂശണം
ഇരുട്ട് മുറിയോലൊരു തിരി വെളിച്ചം കൂടി
ഈ ജഡത്തിനൊപ്പം ചേരണം
നിന്റെ സുഖലാളനങ്ങളിൽ മറന്നു വെച്ച
വേദ വാക്ക്യങ്ങൾ നെഞ്ചോട്‌ ചേർത്ത്
ഭക്തിയുടെ മൂശയിൽ പൊലിപ്പിച്ചെടുക്കണം
എന്നെ വിട്ടേക്കുക
നന്മയുടെ പൂ മഴ കാണുന്നു ഞാൻ
തിന്മയുടെ തീരങ്ങളിലേക്ക്
എന്നെ തിരികെ വിളിക്കരുത്
തൌബയുടെ വെള്ള വസ്ത്രമണിഞ്ഞു
ഞാനുമീ മഴ കൊള്ളട്ടെ

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ