മരണം ..................
==========================
ആരോ തട്ടി മാറ്റിയ
ജനല്‍ വരികള്‍ കടന്നു
പോക്കു വെയില്‍ വിരുന്നു വന്നു
കഷായത്തിന്റെ ഗന്ധവും
തമ്രാണിയുടെ സുഗന്ധവും നിറഞ്ഞ
എന്റെ അവസാന വഞ്ചിയറയില്‍
ഓര്‍മ്മയുടെ ശീതള കാറ്റുകള്‍ക്ക് മറയിട്ടു
വേദനയുടെ കൊടുംകാറ്റുമായ്
സന്ധ്യ വന്നെത്തി ...
'സംഹാരി"കള്‍ക്ക് തടുക്കാനാവാത്ത
സാന്ത്വനങ്ങൾക്ക് കുളിരില്ലാത്ത
അസഹ്യമാം വേദന
പാദ വിരലില്‍ തുടങ്ങി മേലോട്ട്
വിയര്‍പ്പുകണങ്ങള്‍ തുടക്കുന്ന
പ്രിയതമയുടെ കൈകള്‍ തീപന്തം
ഇറുക്കിയടച്ച കണ്ണിലും
തീ ആളികത്തുന്നു
പോകാന്‍ മടിക്കുന്ന
പ്രാണനെ പറിചെടുക്കുന്നു
"റബ്ബേ ഒരു നാഴിക..!
നന്മ ചെയ്യാന്‍ ഒരു നാഴിക!"
തൗബയുടെ അടഞ്ഞ
വാതിലില്‍ തട്ടിയുടഞ്ഞ
വാക്കുകള്‍ പ്രതിധ്വനിച്ചു
കൗമാരവും യവ്വനവും
തീര്‍ത്ത തിന്മകള്‍
മുറിവില്‍ എരിവു തീര്‍ത്തു
പ്രാണനെ പടിയിറക്കി
കൂട്ടരേ അസഹ്യമാം വേദന ....
സത്യമാം മരണത്തെ
ശാന്തമായ് പുല്‍കുവാന്‍
നേരിന്റെ വഴികളില്‍
മുന്നേ നടക്കുക ....
കര്‍മ്മവും ധര്‍മ്മവും
നന്മയില്‍ ചാലിച്
"ഖലിമ"തന്‍ പുഞ്ചിരിക്കുടമയാവൂ
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ