===============================
നായര്‍ തട്ടി മറിച്ചൊരു "താക്കോല്‍"
"കുരിയന്‍" തലയില്‍ വന്നു പതിച്ചു
നക്കി കൊല്ലും നായര്‍ വാക്കുകള്‍
ഞെക്കി കൊല്ലും മാമനു കൂട്ട്
സ്വന്തം പോസ്റ്റില്‍ ഗോളുകള്‍ വിട്ട്
മാമന്‍ വാക്കുകള്‍ "ഗോള്‍ഡന്‍ബൂട്ടായ്"
ജലമില്ലരിയില്ല കറണ്ടില്ല നാട്ടില്‍
സഭയില്‍ കേട്ടതോ "വാണിഭ" ശബ്ദം
ടി എ, ഡി എ.. ഒപ്പിലോതുക്കി
"വാതില്‍പ്പടിയില്‍" "ചമ്ര"മിരിക്കാം
മാറില്ല മാറ്റില്ല നിയമങ്ങള്‍ ഒന്നുമേ
മാറി തിരിയുമീ ഭരണ കസേരകള്‍
പെണ്ണിന്റെ മാനവും അടിയാന്റെ ഭൂമിയും
വോട്ടിനായ് കൂവുന്ന മൃത ജല്പനങ്ങള്‍
നന്മ തീണ്ടാത്തവര്‍ "നേതാക്കാന്മാര്‍"
കണ്ടില്ല പെണ്ണിന്റെ മാനവും കരച്ചിലും
സമുദായ കോട്ടയില്‍ ഓടി ഒളിച്ചവര്‍
കൊഞ്ഞനം കുത്തുന്നു നീധി പീഠഞളെ
ഇവരാണ് നഗ്നര്‍ ..........................
കള്ളത്തരത്തിന്റെ "കിങ്കരന്‍മാര്‍"
"മോഷണ"ത്തെ "അഴിമതി"യെന്നും
"കൊഴ"യെന്നും "നല്ലപേരിട്ടു" വിളിച്ചു
ശുശിരങ്ങള്‍ തീര്‍ത്തു രക്ഷപ്പെടുന്ന
കാട്ടുകള്ളന്മാര്‍ ഇവര്‍ ..
ശുഭ്ര വസ്ത്രമണിഞ്ഞ പിശാചുക്കള്‍..
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ