---------------------------------..
ചന്തകള്‍ ബാറുകള്‍
നക്ഷത്ര സ്റ്റേജുകള്‍
കത്തി പടര്‍ത്തി നീ
നഗ്ന ച്ചുവടിനാല്‍
കൌമാര മനസ്സില്‍
"ഇളക്കം" പകര്‍ന്നു നീ
"പരിഷ്കാര" വേഷത്താല്‍..
പണത്തിനു പകരമായ്
വിവസ്ത്രയായ നിന്‍
പരസ്യങ്ങോളോക്കെയും
അധര്‍മ്മം ജനിപ്പിച്ചു
"ചെത്തി" നടക്കുവ്വാന്‍
പണത്തിനായ് "ദേഹങ്ങള്‍"
വില്‍കുന്ന കോളേജു നാരികള്‍
ഇരയായി തീര്‍ന്നതോ
ഇറങ്ങി തിരിച്ചതോ ..?
പിടിക്കപെടുമ്പോള്‍
"വാണിഭ"കഥയിലെ
ബാല വേശ്യകള്‍ ....
ഇവര്‍
തീ തേടി പോകുന്ന ഈയ്യാം പാറ്റകള്‍
പെണ്ണെഴുത്തിന്റെ "ശൂലം" ചുമക്കുന്നവര്‍
കണ്ണടച്ചാലും ഇരുട്ടില്ല കൂട്ടരേ
മാധ്യമ സര്‍പ്പങ്ങള്‍ ചീറ്റും വിഷങ്ങളെ
അപ്പാടെ തിന്നുവാന്‍
നോമ്പ് നോറ്റിരിക്കുന്നവര്‍
ഇവര്‍
പോയ കാലത്തിന്റെ ചരിത്രം മറന്നവര്‍
മാറ് മറക്കാന്‍ സമരിച്ചവര്‍
ഇന്ന്
അര മുണ്ടുടുത് സ്ത്രീത്വം പുലമ്പുന്നു
മാറില്ല കൂട്ടരേ മനുഷ്യ മനസ്സുകള്‍
വിശ്വാസ വിളക്കുകള്‍ തെളിയും വരെ
സ്ത്രീ ആയി ജനിച് സ്ത്രീയായി വളര്‍ന്നു
സ്ത്രീ യായി മരിക്കുവാന്‍ ത്രാണിയുണ്ടാവണം
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ