വെറുതെയല്ല ഭാര്യ
-------------------------------
നീ തന്ന സ്നേഹത്തിന്‍
മധുര ബാല്യങ്ങള്‍ക്ക്
ഉപമയില്ലുലകില്‍
നീ തന്നെയല്ലാതെ
ഓര്‍മ്മയുടെ ചെപ്പില്‍
ഇന്നുമാ കാഴ്ചകള്‍
തഴുകി തലോടുന്നു
ഞാ നീയസ്തമയ സന്ധ്യയില്‍
മണവാട്ടിയായ് വന്നു മണിയറയും
പൊട്ടത്തരം കേട്ട് പൊട്ടി ചിരിച്ചതും
അവധി കഴിഞ്ഞപ്പോള്‍
പരിഭവം ചൊല്ലാതെ
കണ്ണീര്‍ മുത്തമായ് യാത്ര പറഞ്ഞതും
വിരഹത്തിന്‍ വേദന കത്തായ് കുറിച്ച്
വിരസത കാട്ടാതെ കുടുംബത്തിന്‍ വിളക്കായ്
ഞാനെന്ന പേരിനെ ധന്യമായ് തീർത്തതും
നീ യെന്ന നന്മ
കണ്ണിനു കുളിരേകും മക്കളെ തന്നതും
എന്റെ വിയർപ്പുകൾ നന്നായറിഞ്ഞതും
ആര്ഭാടമില്ലാതെ കുടുംബം നയിച്ചതും
ശിഷ്ടകാലതിന്റെ തണലായ് വിരിച്ചതും
നീ എന്ന നന്മ .......
നന്ദി യായ് നന്മയായി
പ്രാര്‍ത്ഥനാ മന്ത്രമായ് ...................
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ