===========================
കണ്ണാലെ കണ്ടുതും കളവാണ് പോലും
കാതാലെ കേട്ടതും നുണയാണ് പോലും
സ്ത്യങ്ങളത്രയും കത്രിച്ചു കളറിട്ട്
"പണവാര്‍ത്ത" യാക്കുന്ന മാധ്യമ കൂട്ടങ്ങള്‍
നിഘണ്ടുവിലില്ലാത്ത വാക്കിനാല്‍ സത്യത്തെ
കൊഞ്ഞനം കുത്തുന്ന ശുംഭ പ്രസംഗികര്‍
ഇടത്തും വലത്തും താളം പിടിക്കുന്ന
മൊഴി മദ്ദളങ്ങളും സത്യം വിഴുങ്ങുന്നു
ധര്‍മ്മ പ്രസംഗികര്‍ ഖണ്ഡം തകര്‍ക്കുന്നു
കേള്‍വിയും കാഴ്ചയും മലിന മായ് തീരുന്ന
ദുനിയാവിലെന്തിനു കണ്ണും കാതും ..?
വില പേശി വാങ്ങുന്ന "ചിരിയും" "കരച്ചിലും"
തന്ത്രം പയറ്റുന്ന മേലാളവര്‍ഗ്ഗവും
സത്യത്തിനു മയ്യത്തില്‍ "റീത്ത്" വെചീടുന്നു .
..
വെറുക്കുക കൂട്ടരേ
രാഷ്ട്രീയ കോമാളിത്തരങ്ങള്‍
തള്ളി പറഞ്ഞിടാം
ദുനിയാവിലെന്തിനു കണ്ണും കാതും ..?
വില പേശി വാങ്ങുന്ന "ചിരിയും" "കരച്ചിലും"
തന്ത്രം പയറ്റുന്ന മേലാളവര്‍ഗ്ഗവും
സത്യത്തിനു മയ്യത്തില്‍ "റീത്ത്" വെചീടുന്നു .
..
വെറുക്കുക കൂട്ടരേ
രാഷ്ട്രീയ കോമാളിത്തരങ്ങള്‍
തള്ളി പറഞ്ഞിടാം
പുലബന്ദമില്ലാത്ത കര്‍മ്മവും വാക്കും .......
അഷ്‌റഫ്.എസ്സം.വരിക്കോളി
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ