രാഷ്ട്രീയ ചതുരംഗം
==============================
"യു ഡി എഫിനെ താഴെ ഇറക്കണം" എല്‍ ഡി എഫിന്റെ കൂട്ടായ തീരുമാനം
എല്‍ ഡി എഫ് :----
അഞ്ചു വര്‍ഷക്കാലം കുംഭകര്‍ണ്ണനെപ്പോലെ ഉറങ്ങി ഉറക്കം തെളിഞ്ഞു കൊതുകിനെ പ്പോലെ "വാണിഭം" "വാണിഭം" എന്ന് പറഞ്ഞു വാണിഭവും കഴിഞ്ഞു ചന്തയും പൊളിച്ചിടത്ത് "പൂട"യുണ്ടോ എന്ന് തിരയുന്ന പ്രതിപക്ഷ നേതാവ്.. എതിരാളികളെ കൊലയാളി സന്ഗത്തെ വിട്ടു വെട്ടു കൊണ്ട് സെഞ്ചുറി തീര്‍ത്ത് മുഖം മിനുക്കുന്ന സംസ്ഥാന നേതാക്കന്‍മാര്‍... ഞങ്ങളുടെ അഭിപ്രായം മുഖ വിലക്കെടുക്കുന്നില്ല എന്ന് വിലപിക്കുന്ന ഘടക കക്ഷികള്‍ അവശ്യ സമരങ്ങള്‍ മറന്നു "പച്ചക്കും" "പങ്കാളിത്തത്തിനും" സമരിച്ചു തോല്‍വി ഏറ്റുവാങ്ങി "അരയിലെ കത്തി"കൊണ്ട് മുറിയുമ്പോള്‍ കേന്ദ്ര കമ്മിറ്റിയും പോളിടിബ്യുറോ കളിച്ചു അണികളെ പോട്ടീസാക്കുന്ന തൊഴിലാളി പാര്‍ടിക്ക് പ്രേത്യേയശാസ്ത്രത്തിന്റെ ഒരു പൊട്ടെങ്കിലും ബാക്കിയുണ്ടോ സഖാവേ മുഷ്ട്ടി ചുരുട്ടി പറയുവാന്‍... ? ഇനിയെങ്കിലും നാടിനും ജനങ്ങള്‍ക്കും വേണ്ടി സമരിക്കുക ..
യു ഡി എഫ് :-
പണ്ട് ചത്തതും പടയില്‍ ചത്തതും തേടി പെറുക്കി കേസും കോടതിയും കളിച്ചു കോടികള്‍ അന്വേഷണ കമ്മിഷന് കമ്മിഷന്‍ കൊടുത്ത് വാര്‍ത്തകളില്‍ "കുതിപ്പ്" കട്ടുകയല്ലാതെ പ്രതിപക്ഷത്തിന്റെ കഴിവ് കേടില്‍ ഭരിച്ചു പോവുകയാണ്.. പച്ച ബ്ലൌസും പച്ച കുപ്പായവും നോക്കി നടക്കുന്ന "തല" പാര്‍ടിയിലെ "കുഞ്ഞാടുകള്‍" കരി ഓയില്‍ കൊണ്ട് "നേര്" കളിക്കുമ്പോള്‍ എറ്റെടുത്ത രണ്ടു വകുപ്പും മോര്‍ച്ചറിയില്‍ വെച്ച് പോസ്റ്റ് മോര്ടത്ത്തിനു കാത്തിരിക്കുകയാ മലപുറത്ത് വല്ല പച്ചയും വിരിയുന്നുണ്ടോ, ചന്ദ്രികയില്‍ തീവ്രവാദം തെളിയുനുണ്ടോ എന്ന് ഭൂത കണ്ണട വെച്ച് നോക്കുന്ന ആര്യാടന്‍ മൂപ്പന്‍.. "പത്തായത്തിലെ ഒരു മണി അരി"യെടുക്കാന്‍ "താക്കൊലിനായ്" സുകുമാരന്‍ നായരുടെ തിണ്ണ നിരങ്ങേണ്ട ഗതികേടില്‍ മുഖ്യനും.., കക്കാന്മാരുടെ ഔദാര്യത്തില്‍ ജയിച്ചതാണന്കിലും "സന്തുലിതം" മാറുന്നുണ്ടോ എന്ന് കൂര്പിച്ചു നോക്കുന്ന മുരളി മോനും നാവിനു എല്ലില്ലാതെ വിളിച്ചു പറയുന്ന ചീഫ് വിപ്പും മകനെ വലിച്ചിട്ടു കസേരയില്‍ കയറാന്‍ "മദമിളകി" ഓടുന്ന അച്ഛനും മണി മണിയായ് പറഞ്ഞു "കോട്ടകള്‍" പറ്റുന്ന മാണിസാറും... "അംഗീകാരം" പറഞ്ഞു വാണിഭ കാറ്റ് കണ്ടപ്പോള്‍ "സംരക്ഷണം" എന്ന് മാറ്റിപറഞ്ഞു "ഞമ്മള്‍ ഇപ്പൊ കുലുമാലിനു ഒന്നിനും ഇല്ലപ്പാ"..എന്ന് പറഞ്ഞു മാറീട്ടും, സൂര്യ നെല്ലിയോടപ്പം "ഐസ്ക്രീം നായ" പിന്നാലെ ഓടുന്ന മന്ത്രിമാര്‍ക്ക് നാടിനെ നോക്കാന്‍ എവിടെയാ നേരം അരിയും പുളിയും മുതല്‍ ഉപ്പുചാക് വരെ "ഗോദ്രെജ് പൂട്ടി"ടെണ്ട കാലം വന്നു പെട്രോളും ഗാസും കരണ്ടും അതിവേകം ബഹുദൂരം പോയി കൊണ്ടിരിക്കുന്നു.., സമരങ്ങളും ചര്‍ച്ചകളുമാവട്ടെ പെണ് വാണിഭവും കൊലവാതകവും.... ,കീഴ് കോടതി മുതല്‍ സുപ്രീം കോടതി വരെ പോയി തീര്‍പ്പ് കല്പിച്ച കേസുകള്‍ വീണ്ടും വീണ്ടും ചര്‍ച്ചയാക്കി അതെ പോലീസും അതെ ജഡ്ജിയും വീണ്ടും വിധി എഴുതാന്‍ ഒരന്വേഷണം...! അന്ന് അത് അട്ടിമറിയെങ്കില്‍ ഇന്നു "ജെ സി ബി" വെച്ച് മറിച്ചിടാന്‍ പ്രാപ്തരാണ് പ്രതികള്‍ എന്നിരിക്കെ ഇതൊക്കെ ആര്‍ക്ക് വേണ്ടി ..?
പ്രതിപക്ഷത്തിന്റെ "വൈകി ഉതിച്ച ഭുദ്ദിയില്‍" നിന്നും പാഠം ഉള്‍കൊണ്ട് ഒരുമയോടെ നാടിനെ ഓര്‍ത്താല്‍ പാവം പൊതു ജനം രക്ഷ പെട്ടെനെ
കക്ഷി രഹിതരും മറ്റുള്ളവരും :-
തുളുമ്പും പാത്രത്തിലെ ഓളങ്ങള്‍ കണ്ടു സ്വപ്നം കാണുകായാണവര്‍ മറുകണ്ടം ചാടാന്‍ അവസരം കാത്ത് "മൌനം വിദ്വാനു ഭൂഷണം" അരിയില്ലങ്കിലും ജലമില്ലങ്കിലും "ക മ" പറയില്ലവര്‍... തീ പൊരി പ്രസംഗം കൊണ്ട് കോരി തരിപ്പിച്ചവര്‍ ഇന്ന് ഗള്‍ഫ് നാടുകളില്‍ പ്രിയരുടെ "സല്‍ക്കാരം" ആസ്വതിക്കുകയാണ് ഇന്നലയുടെ പാര്‍ടി നല്‍കിയ സ്നേഹത്തിന്റെ "എച്ചില്" പെറുക്കുവാന്‍.. കുതിര കച്ചവടത്തിന്റെ വിളംബരം കേട്ട് നാടണഞ്ഞവരും കൂട്ടത്തില്‍ ഉണ്ട് ഇവരെയൊക്കെ ജയിപ്പിച്ചവര്‍ നമ്മള്‍ വിഡ്ഢികള്‍...!
മാറുവിന്‍ ജനങ്ങളെ മാറ്റി ചിന്തിക്കുവീന്‍ കൊടികള്‍ കോടികള്‍ക്ക് പണയം വെച്ച നേതാക്കാന്‍ മാരെ തിരിച്ചറിയ് വീന്‍...
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ