മലയാളി മങ്കക്ക് ശാപകാലം
കോടി നിറം ചാലിച്ച വാക്കിനാല്‍
അവളുടെ
അടിമുണ്ടഴിക്കുന്നു മേലാളന്മാര്‍
പുലയാട്ടു വാക്കുകള്‍ പ്രാകിപറയുന്നു
രാജാവിനില്ലാത്ത രാജഭക്തി
അധികാര കൊട്ടുകള്‍ ചുളിവുകള്‍ തീര്‍ക്കാതെ
ഊറി ചിരിക്കുന്നു കിങ്കരന്‍മാര്‍
കൊടിയില്‍ കുടുങ്ങിയ കൊക്കിനാല്‍
പിടയുടെ കൂവലും തേങ്ങലായി
പെണ്ണിനെ പറഞ്ഞാല്‍ തെറ്റെന്നു ശോല്ലാം
ഞാനൊന്നു മറിയെല രാമ നാരായാണ
പെണ്ണിരിക്കുന്നേടത്ത് ബലാല്‍ സംഗമുണ്ടാവുമെന്നു
അണ്ണന്‍ പറഞ്ഞത് സത്യ മായോ
"ചായകുടി' പോലെ കേരള മണ്ണിലും....
ബുദ്ടിയും ചിന്തയും കൂര്‍പ്പിച്ചു വെക്കു നീ
പോയ കാലത്തിന്‍ പാഠം പഠിക്കുവാന്‍
സ്ത്രീത്വം ചതഞ്ഞതും വയറുകള്‍ വീര്ത്തതും
നിന്നാലെയെല്ലാന്നുറക്കെ പറയുവാന്‍
കാലം വരും നിന്‍ കാലിന്‍ ചുവട്ടില്‍
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ