ആകെ പേജ്‌കാഴ്‌ചകള്‍

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

"പൂത്തിരി വിസ"......................


-----------------------------------------------------------------        
  വിവാഹം കഴിഞ്ഞു പ്രിയതമയോടൊത്ത് നിന്ന ദിവസങ്ങള്‍ അങ്കുലീപരിമിതം വേര്‍പാടിന്റെ വേദന ശരിക്കും അറിയുന്ന ദിനങ്ങള്‍.. ഫോണില്‍ പറഞ്ഞു മതിയാവാതെ മൌനത്തിലും വിതുംബലിലും തീരുന്ന നിമിഷങ്ങള്‍.... 
പുതിയ സഹാജര്യതോട് ഇണങ്ങാന്‍ ശ്രെമിക്കുന്ന സലീനക്ക് വിളിയുടെ ദൈര്‍ഗ്യം,മറ്റുള്ളവരുടെ നോട്ടവും അടക്കി പറച്ചിലും കാരണം അസഹ്യ മായി തുടങ്ങി. പലതും മനസ്സില്‍ കരുതി വെക്കും ഫോണ്‍ എടുത്ത് ശബ്ദങ്ങള്‍ കൂട്ടി മുട്ടുമ്പോള്‍ ഗദഗദങ്ങള്‍ മറവി സമ്മാനിക്കും ഒടുവില്‍ എന്നത്തേയും പോലെ വിദുംബലും മൂക്ക് പിഴിചലും മാത്രമാവും...........
നാട്ടിലെ ചിലവുകളുടെ വേലിയേറ്റം കാണുമ്പോള്‍ ഗള്‍ഫിന്റെ മടിത്തട്ടില്‍ പ്രതീക്ഷയുടെ വിത്തിട്ട്  ഒരു "പ്രവാസി"യായി മാറണം എന്ന ഉള്‍വിളി ഉണ്ടാവുന്നു പക്ഷെ എന്റെ സലീന ............

അങ്ങിനെയാണ് വിസിറ്റ് വിസയേ പറ്റി പഠിക്കുന്നത് മൂന്ന് മാസത്തെ വിസ 690 ദിര്‍ഹം കൊടുത്താല്‍ മതി അബു വാണ് ഈ വിവരം പറഞ്ഞത് കേട്ടപ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. അതിനെ പറ്റി കൂടുതല്‍ ചോതിച്ചപ്പോള്‍ അബു പറഞ്ഞു
"വേണ്ടട അതൊക്കെ വെറും "പൂത്തിരിവിസയാ".. 
"പൂത്തിരിവിസയോ"
"അതെന്നെ അവള്‍ കൂടെ ഉള്ള മൂന്നു മാസം നല്ല പ്രകാശം ഉണ്ടാവും അവള്‍ വിമാനം കയറിയാല്‍ നിന്റെ കണ്ണും .............."
"പൂത്തിരി ആയാലും വേണ്ടില്ല മത്താപ്പൂ അയാളും വേണ്ടില്ല എനിക്ക് വേണം എന്റെ സലീനയെ ഒരു മൂന്നു മാസമെങ്കിലും....."
പിറ്റേ ദിവസം മുതല്‍  കണക്കു കൂട്ടാന്‍ തുടങ്ങി വിസക്ക് ,റൂമിന്, റ്റികെറ്റിനു അങ്ങിനെ കണക്കുകള്‍ തലയില്‍ കുറച്ചും കൂട്ടിയും ദിവസങ്ങള്‍ കഴിഞ്ഞു 
സലീനയോടു വിവരം പറഞ്ഞപ്പോള്‍ അവള്‍ക് വലിയ സന്തോഷമായി അവളും കാണാന്‍ തുടങ്ങി സ്വപ്‌നങ്ങള്‍.....പാസ്പോര്‍ട്ട്‌ വേണം അതിന്നായ് ആരോട് പറയണം വീട്ടില്‍ പറഞ്ഞാല്‍..... വേണ്ട അതും പുകിലാവും അളിയനോട്... അതല്ല അനുജനോട് ... ?ചിന്തകള്‍ കാട് കയറി. ഒടുവില്‍ അളിയനോട് തന്നെ പറയാമെന്നു കരുതി... 
"ഹലോ നിസാല്ലേ ഞാന്‍ ഷെരീഫ സലീനാന്റെ ..."
"എന്താ ശേരീഫ്കാ പറ "
"ഇന്നോട് ഒരു കാര്യം പറഞ്ഞാല്‍ ആരും അറിയാതെ ഞി ശെര്യാക്കോ"
"പിന്നെന്താ പറഞ്ഞോ ..".
ഞാന്‍ സലീനാനെ ഒരു മൂന്നു മാസത്തേക്ക് ഇങ്ങോട്ട കൂട്ടാന്ന് ബിജാരിക്കുന്ന് , അയിനു ഓക് പാസ്സ്പോര്‍ട്ട് എടുക്കണം. ഞാന്‍ ട്രാവല്സില്‍ വിളിച്ചു പറഞ്ഞിടുണ്ട്  ഞി പോയി വേണ്ട സാദനങ്ങള്‍ കൊണ്ട കൊടുത്താ മതി"
"ശെരി ഇക്ക ."
അളിയനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്തോ ഒരു ഭാരം കുറഞ്ഞത് പോലെ.. അന്ന് വൈകുന്നെരേം സലീനയെ വിളിച്ചു.
"ടീ ഞാന്‍ ഇന്റെ ആങ്ങളയോട് പറഞ്ഞിടുണ്ട് പാസ്സ്പോര്ടിന്റെ കാര്യം ചെയ്യാന്‍"   
"യാ പടച്ചോനെ നല്ല ആളയാ ഇങ്ങള് എല്പിച്ചേ ഒനിപ്പം തന്നെ പത്ത് കോപ്പി അടിചിക്ക്ണ്ടാവും" 
പിറ്റെ ദിവസം ഉമ്മാന്റെ മിസ്‌ കാള്‍ വന്നു.
"ഹലോ ഉമ്മാ .."
"ന്റെ ശേരീപ്പേ ഇനിക്ക് ഇത്തിര ബിബരം ഇല്ലാണ്ടായോ ഇനിക്ക് ഓള അങ്ങ് കൂട്ടണേ ആദ്യം ഇന്റെ ഉപ്പ ഇബ്ട ഇല്ലേ ഒരോട് ഒന്ന് ചോയിചിട്ടല്ലേ ബീട്ടു കാരോട് പറയല്..?"
"എന്റുമ്മാ ഞാനിങ്ങ് കൂട്ടുന്നോന്നു ഇല്ല പാസ്പോര്‍ട്ട്‌ എടുക്കാന്‍ അളിയനോട് പറഞ്ഞിക്കെ ഉള്ളൂ"
"എന്നിറ്റ് ഒനാങ്ങനെ അല്ലാലോ പറഞ്ഞത് .."  
ഉമ്മാനെ ഒരു വിതം പറഞ്ഞു മനസ്സിലാകി പാസ്പോര്‍ട്ട്‌ കാര്യങ്ങള്‍ ശെരി പെടുത്തി ..അളിയനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഒരു "തീമുത്തം.." കൊടുക്കണം എന്ന് തോന്നിപ്പോയി....
വീട്ടില്‍ നിന്നും വരുന്ന പൈസയുടെ ആവശ്യങ്ങള്‍ കൂടി വന്നു ഓരോ മാസവും മിച്ചം വരുന്ന ചില്ലറകള്‍ കണ്ടു എന്റെ മോഹങ്ങള്‍ ഉപക്ഷിക്കാനും തോന്നി. സലീനയെ വിളിക്കുമ്പോള്‍ അവള്‍ ചോദിക്കും.. "ഇക്കാ എനക്ക് അങ്ങ് ബെരുവെന്‍ ഭാഗ്യ ഇണ്ടാവോ ..? ഇന്നലെ ശേരീഫ്ച്ച വന്നപ്പോ ചോയിച്ചു ഇഞ്ഞെപ്പാ പോന്നെനു... ഓലിക്കല്ലം ഒരു തമാശയാക്കലാ.."
എനക്ക് ഗള്ഫില് പോകാനൊന്നും പൂതിയായിറ്റല്ല ഇങ്ങള് ...................
സലീനയുടെ സങ്കടം ..ഞാന്‍ വെറുതെ ഓരോ മോഹം കൊടുത്തു.. ഇനി എങ്ങിനെയെങ്കിലും ഇവിടെ.......
 അയ്യായിരം ദിര്‍ഹം കയ്യില്‍ വന്നപ്പോള്‍ ഞാന്‍ വിസയുടെ കാര്യത്തിലേക്ക് നീങ്ങി...കൂട്ടുകാരന്‍ അബു എന്റെ സങ്കടം മനസ്സിലാകി പറഞ്ഞു 
"ഷെരീഫെ റൂമു ഞാന്‍ ശെരിയാക്കി തരാം പക്ഷെ നീ ഒന്ന് കൂടി ആലോയിക്ക് ഇങ്ങൊട്ട് കൊണ്ടുവരാന്‍ "യാസീന്‍" ഒതിയാല്‍ മതി പകെങ്കില്‍ മടക്കി അയക്കാന്‍ ഇഞ്ഞി "ഖത്തം"  ഒതെണ്ടി വരും മോനെ ...." 
"ന്നാലും ന്റെ അബൂക്ക ഞാന്‍ ഈനു കീഞ്ഞു പോയില്ലേ ..........."
റൂം.മാസത്തില്‍ 600 കൊടുക്കണം പിന്നെ ഫുഡും മറ്റു ചിലവുകളും മൂന്നു മാസത്തെ കണക്കുകള്‍ കുത്തി കുറിച്ചാണ് ഇറങ്ങിയത്. ഉപ്പാനോടും ഉമ്മാനൊടും സമ്മദം എടുത്തു മറുത്തൊന്നും പറയാന്‍ മിനകെടാതെ അവരും സമ്മതിച്ചു 
വിസ അയച്ചത് മുതല്‍ സ്വപ്നങ്ങളില്‍ സലീന വരുന്നതും... എയര്‍പോര്‍ട്ടില്‍ പോകുന്നതും .......  സ്വപ്നവും ബെജാറും മായ ദിവസങ്ങള്‍കൊടുവില്‍ എന്റെ സലീനയും അബുദാബിയില്‍ എത്തി "അല്‌ഹംദു ലില്ലാഹ്"..
വെപ്പും കുടിയും കിടത്തവും ഒന്നിച്ച ഒരു കൊച്ചു മുറിയാണ് "മണിയറ".. സഹമുറിയന്റെ അടുപ്പിലെ ഗന്ദം വാതില്‍ പടികടന്നു റൂമില്‍ എത്തും.. "കോട്ടകോരിയും" "കൊട്ടതളവു" മില്ലാത്ത കുളിയിടം പുറത്തെ ശബ്ദമോ വെളിച്ചമോ കടക്കാത്ത മുറിയില്‍ ശബ്ദമായുള്ളത് എ സി യുടെ ചൂളം വിളി മാത്രം...   
"എല്ലാ ത ഗള്ഫ്"  പരിസരങ്ങള്‍ പന്തം കണ്ട പെരിചായിയെ പോലെ നോക്കി സലീന ചോതിച്ചു.. 

എന്താ പിടിച്ചില്ലേ ..?

"മൂൂ........ പിടികാഞ്ഞിട്ടല്ലാന്നു ഞാന്‍ ടി വി ലെല്ലാം കാണുന്ന ഗള്‍ഫ്‌ ഇങ്ങനെ എല്ലാലോ"
ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു .. അവള്‍ കൂടെ ഉള്ള ദിവസങ്ങള്‍ എന്നും പെരുന്നാള്‍ രാവ് പോലെ ..... നിറയെ പൂത്തിരിയും മത്താപ്പും നില ചക്രം വരെ മനസ്സിന്റെ ഉള്ളില്‍ കത്തി ജ്വലിച്ച് നിന്ന്.. ദിവസങ്ങള്‍ക് ശരവേകമെന്നു തോന്നിപ്പോയി.. സമയത്തെ കടിഞ്ഞാണിടാന്‍ എന്തങ്കിലും കിട്ടിയിരുന്നെങ്കില്‍ ...!

മാസങ്ങള്‍ പോയതറിഞ്ഞില്ല ഒരു ദിവസം അവളെ ന്റെ കാതില്‍  "വലിയ ഒരു രഹസ്യം" പറഞ്ഞു.. ഞാന്‍ സന്തോഷം കൊണ്ട് അവളെ പൊക്കിയെടുത്തു.. പക്ഷെ ആ സന്തോഷത്തിനു ദൈര്‍ഗ്യം കുറവായിരുന്നു ആഴ്ചകള്‍ കൊണ്ട് അവളുടെ ആരോഗ്യ സ്ഥിതി മോശ മായി അടുത്ത വീടിലെ "പൊരി മണങ്ങള്‍" "ഓക്കാനവും ചര്‌ദ്ദിയും" സ്ഥിര പെടുത്തി
വട്ടചിലവുകളും ചെറു സല്‍കാരങ്ങളും എന്റെ പോകറ്റ് സര്‍ക്കാര്‍ ഖജനാവ് പോലെ ആയിരുന്നു.. സലീനയുടെ ചര്‌ദ്ദിക്ക് പരിഹാരം റൂം മാറുക തന്നെ.. കിട്ടാവുന്ന ദിര്‍ഹാമുകള്‍ ഒരിക്കികൂട്ടി ഞാന്‍ വേറൊരു റൂം ശെരി പ്പെടുത്തി കൂട്ടുക്കാരുടെ ഔദാര്യം കൊണ്ട് വീണ്ടും ഞാന്‍ സന്തോഷത്തിന്റെ തട്ടിലേക്ക് നുഴഞ്ഞു കയറി...ആസ്വാദനത്തില്‍ നിന്ന് അസ്വസ്ഥതയിലെക്ക് മനസ്സ് മാറിയ സലീനക്ക് എങ്ങിനെയെങ്കിലും വീടണഞ്ഞാല്‍ മതി എന്നായി.. ഞാനാണങ്കില്‍ മധുരം കൊണ്ട് തുപ്പിയും കൂടാ കൈചിറ്റ് ..............
തിരിച്ചു പോക്കിനുള്ള സമയം അടുത്തപ്പോള്‍ സലീന ആവശ്യങ്ങള്‍ പറയാന്‍ തുടങ്ങി 
"അനക്ക് ഒന്നും മാണ്ട ഉമ്മാക് പര്‍ദ്ദ മാണം അമ്മായിയും ശേരീഫ്തയും ഒന്നും ഇല്ലങ്കില്‍ പറയും 
പിന്നെ ഒരു ചെറിയ വളയെങ്കിലും ....നാട്ടുകാര്‍ പറയൂലെ ..?"
അവളുടെ സംസാരത്തില്‍ എന്റെ സ്നേഹത്തിന്റെ തൂക്കം അവള്‍ കൊണ്ട് പോകുന്ന ലെഗേജി നോപ്പമാന്നു അയല്‍ വാസികളും കുടുംബവും വിലയിരുത്തുക എന്ന്  മനസ്സിലായി... പാവം സലീന അവള്‍ക് എന്റെ "മാനം" കാക്കണം അത്രേ ഉള്ളൂ..
"ആകെ മുങ്ങിയാല്‍ ചീതം" എന്ന് പറഞ്ഞത് പോലെ ഞാന്‍ വീണ്ടും കടം വാങ്ങി അവളുടെ ആഗ്രഹതിനൊത്ത "ഭാണ്ഡം" തയ്യാറാക്കി.
യാത്രാ ദിനം ഒരു മരണ വേപ്രാള മായിരുന്നു എന്നെ പോലെ എന്റെ കൂട്ടുകാരും ദുഖിക്കുന്നുണ്ടോ എന്നെനിക്ക് തോന്നിപ്പോയി  എക്സ്പ്രസ്സ്‌ വിമാനം അല്ലാത്തത് കൊണ്ട് ഞങ്ങള്‍ നേരെത്തെ തന്നെ എയര്‍പോര്‍ട്ടില്‍ പോയി ലെഗജുകള്‍ വിട്ടു എമിഗ്രഷന്‌ സമയം വരെ ഞാന്‍ അവളുടെ കൂടെ നിന്ന്   ഒടുവില്‍ യാത്ര പറഞ്ഞു അവള്‍ പിരിഞ്ഞപ്പോള്‍ എന്റെ ചെവിയില്‍ എന്തോ മുഴക്കം കണ്ണുകളില്‍ പൊന്നീച്ച മാത്രം എത്ര സമയം വിസിറ്റെര്‌സ് ലോഞ്ചില്‍ ഇരുന്നു എന്നോര്‍മ്മയില്ല കൂട്ടുകാരന്റെ തോളില്‍ പിടിച്ചു റൂമില്‍ എത്തിയപ്പോള്‍ എല്ലാം നശിച്ചു ദുനിയാവില്‍ ഞാന്‍ ഒറ്റക്ക് ആയത് പോലെ.....
പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പ്രതീക്ഷയിലും കൊടുക്കാനുള്ള കടത്തിന്റെ ഭയത്തിലും വീണ്ടും എന്നെ വളയം പിടിപ്പിച്ചു ..........നികത്തീറ്റും നികത്തീറ്റും നിറയാത്ത "കടകുഴി"  ഇന്നും ഞാന്‍ "മണ്ണിട്ട്‌" കൊണ്ടിരിക്കുകയാ ഒരു "പൂത്തിരി വിസ"യുടെ ഓര്‍മ്മയും പേറി.....

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ