ആകെ പേജ്‌കാഴ്‌ചകള്‍

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച



ഹാജിയാര് ബെടക്കായാലും 
ആവോലി ചീഞ്ഞാലും.. 
--------------------------------------------------------

ഹാജിയുടെ വീട്ട് മുറ്റത്ത് അക്ഷമനായി  നില്‍ക്കയാണ്  കണാരന്‍ എത്ര നേരം അങ്ങിനെ നിന്ന് എന്നറിയില്ല ഹാജി പുറത്തിറങ്ങുമ്പോള്‍ കാണാരനെ കണ്ടു

ഹും  എന്താ കണാരാ ?

കണാരന്‍ തന്റെ രണ്ടാം മുണ്ട് മടക്കി പിടിച്ചു  തല ചൊറിഞ്ഞു
ഭവ്യത ഇച്ചിരി കൂട്ടി പറഞ്ഞു

"അത് ഞാനിന്ന്‍ ഒരാളെ പണി എടുത്തിക്കെനോളീ "
 ങാ എന്താ പണി
ബരമ്പു  കെളച്ചത  വോളീ  കൂലി കിട്ടിയാ റേഷന്‍ മാങ്ങേനൂ ."

എത്ര മണി വരെ എടുതുക്ക് ?

"ഉച്ചവരെ ..."

"ങാഹ് .. ഞാന്‍ നിക്കരിക്കട്ടെ
അപ്പണത്തേ ക്ക്
ഇഞ്ഞി ആ തെങ്ങ ഒന്നെടുത്
അങ്ങ കൂടേല്  ചാടിയെക്ക്.."

അതും പറഞ്ഞു ഹാജി  നമസകാരത്തിനായ്  അകത്തേക്ക്   പോയി..  കണാരന്‍ തേങ്ങ എറിഞ്ഞു തീര്ന്നിട്ടും ഹാജിയെ  കാണാനില്ല...
വിശക്കുന്ന കുഞ്ഞിനേയും ഹാജിയാരെയും മാറി മാറി ഓർത്ത് കണാരൻ തെങ്ങും ചാരി നിന്നു .
തന്റെ കാലൻ കുട ചൂണ്ടി ഹാജി ചോദിച്ചു

"എന്താ കണാരാ തേങ്ങ തീര്‍ന്നോ ..?

"ഉവ്വോളീ.."

"എന്നാ ബാ.."

എങ്ങോട്ടെന്നോ എന്തിനെന്നോ ചോദിക്കാതെ കണാരന്‍ പിന്നാലെ നടന്നു മനസ്സില്‍ നാരാണിയെയും മകളെയും അവരുടെ വിശപ്പിനേയും ഓര്‍ത്ത്.. ഹാജിയുടെ  യാത്ര നിന്നത് മീന്‍ചാപ്പയുടെ മുന്നിലായിരുന്നു.

"അമ്മദേ കുറച്ച നല്ല മീനിങ്ങ് എടുത്താ"

അമ്മദ് ഭവ്യതയോടെ മീന്‍ എടുത്ത് കൊടുത്തു അത് കണാരന്റെ കയ്യില്‍ കൊടുതിറ്റ് പറഞ്ഞു
"ഇതു നീ പോരെ കൊടുക്ക്
ഇന്റെ കൂലി എത്തിരിയെനു ..?"

"ഇങ്ങളിങ്ങ് തന്നെക്കൊളീ .."

ഹാജി അരപ്പട്ടയിൽ നിന്നും ഏറ്റവും ചെറിയ ഒരു നോട്ട് എടുത്ത് കണാരന് കൊടുത്തു .

കിട്ടിയ കാശുമായി കയ്യില്‍ ഹാജിയാരുടെ മീനും റേഷന്‍ കടയില്‍ പോണോ മീന്‍ കൊടുക്കാന്‍ പോണോ കണാരന്‍ വിഷമത്തിലായി.. ഒടുവില്‍ രണ്ടും കല്പിച്ചു റേഷന്‍ കടയില്‍ തന്നെ പോയീ
അരിയും വാങ്ങി വീട്ടിലെത്തുമ്പോള്‍ സന്ധ്യ ആയിരിക്കുന്നു. നാരാണി മുഖം വീര്പിച്ചു നില്‍കുകയാ

"ഇങ്ങളെന്താ ഇത്തിര ബെയ്യെ
പെണ്ണ് പയിച്ചു  ഒറങ്ങി പോയി"

ചാണകം മെഴുകിയ കോലായില്‍ കാലും നീട്ടി ഇരുന്നു തോര്‍ത്ത മുണ്ട് കൊണ്ട് മേലാകം തുടച്ചു കൊണ്ട് കണാരന്‍ പറഞ്ഞു

"എന്താക്കുവ്യെനാളെ
മ്മക്കും ബെരുവാരിക്കും ഒരി നല്ല കാലം.."

ഒരു ദിവസം പക്കറന്‍ കാക്ക ഹാജിയുടെ വീട്ടില്‍ വന്നു. "ബടാപ്രത്" ഇരുന്നു പഴയ ഒരു ബുക്കില്‍ എന്തോ പരതുന്നതിനടക്ക് കണ്ണടയുടെ ഇടയിലൂടെ നോക്കികൊണ്ട് ഹാജി  ചോദിച്ചു..
.
"ഹോ ഇതാര പക്കറനോ..? എന്തെനൂ .."

അത് എന്‍റെ പോര കെട്ട്വാനായിക്ക്
അയിന്റെ കവുക്കൊലല്ലാം ചെതള് പിടിച്ചിക്ക്
കയിഞ്ഞ കൊല്ലം കേട്ടുംമം തന്നെ
പോക്കന്‍ പറഞ്ഞ്ക്ക് എല്ലം മാറ്റണോന്നു ..

എനക്ക് ഒരി ആയിരം ഉര്പ്പിയ സഹായിച്ചാല്
ഞാന്  മോയിലൂദ് മാസം കയിഞ്ഞ് മടക്കി തരുവേനും....

"ഹ.. ഹ.. നല്ല സമയത്താ ഇഞ്ഞി വന്നത്
അല്ലടോ ഇനികറിഞ്ഞൂടെ
തേങ്ങക്ക് എല്ലം ഇപ്പൊ ഉണ്ടോ ബെല
ഞാനൊരു കാര്യം ചെയ്യ
എന്റെല് രണ്ടു ചാക്ക് കുരുമുളക് ഉണ്ട്
അത് ഇഞ്ഞി  എടുത്തോ
ഇബുടാതെ കുഞ്ഞയിചാന്റെല് ഇണ്ടാവും പയിസ
ഇത്  ഒക്ക് ബിറ്റോ ഓള് ചെലപ്പം തോള്ളായിരെ  തരൂ
പക്കേങ്കില്  ഇഞ്ഞി എനക്ക് ആയിരം തന്നെ തെരണ്ടിവരും കേട്ടോ..."

ഹാജി ഇത് പലിശ  ഹലാലക്കുന്നത എന്ന് നല്ലോണം അറിയാവുന്ന പക്കര്‍ക്ക പറഞ്ഞൂ

"അയിനേയില്ലോളീ.".

ഹാജി കാര്യസ്ഥനെ വിളിച്ചു

"ആലീ ...ഇഞ്ഞി രണ്ടു ചാക്ക് കുരുമുളക് കുഞ്ഞയിശൂനു കൊടുത്തിട്ട അയിന്റെ പയിസ വാങ്ങി പാക്കറന് കൊടുക്ക്‌"

കാര്യസ്ഥന്‍ പോയപ്പോള്‍ ഹാജി പറയാന്‍ തുടങ്ങി

"ഇന്നത്തെ കാലത്ത് എവിടുന്നു ഒരു പയിസയും കിട്ടൂല
പിന്നെ പലിശക്കാറുണ്ട് അത് ഞമ്മക്ക് ഹറാമല്ലേ
പിന്നെ അവതി കൊചോടം പറ്റും അയിനു മൊതല് എബടെ ?.."

അവര്‍  സംസാരികുന്നതിനടക്ക് ആലി പയിസയുമായി വന്നു തൊള്ളായിരം എണ്ണി കൊടുത്ത് ഹാജി പറഞ്ഞു

"ഞാന്‍ ഇനിക്ക് ആയിരത്തിന്റെ മുളകാ തന്നത് ഓര്‍മ്മ വേണം"

"ഓ .. പക്കര്‍ക്ക ഭവ്യതയോടെ...."

കാലങ്ങള്‍ക്ക് ശേഷം ഒരു വെള്ളിയാഴ്ച ഹാജി ഉമ്മറ കോലായില്‍ നിന്ന് കലി തുള്ളികുയാണ് കുറ്റികിട്ട  ആനയെ പോലെ...

"എന്താ ആയിയാറെ..."

"ഞ്ഞി അ  ത്തലാമുറിയന്റെ മോനെ ആടങ്ങാന്‍ കണ്ടോ..?"
    .
"ആരെ ..?"


"ആ ഒസ്സാന്‍ കുഞാലീനെ എനക്ക് പള്ളീ പോവാന്‍ നെരായീ ഓനെ കാണുന്നില്ലാലോ..."

എല്ലാ വെള്ളിയാഴ്ചയും കുഞ്ഞാലി വന്നാണ് തല മുണ്ഡനം ചെയ്യുന്നതും താടി വടിക്കുന്നതും ശമ്പളമായി ഒന്നുമില്ല നോമ്പിനും പെരുന്നാക്കും എന്തങ്കിലും കൊടുക്കും തന്റെ ഒരു കുലത്തോഴിൽ  എന്ന നിലക്ക് വയസ്സായിട്ടും കുഞ്ഞാലി പതിവ് തെറ്റിക്കാതെ വരുമായിരുന്നു..

"ആലീ.. ഞ്ഞി ഒന്ന് പോയി നോകിയാനെ പഹേന്‍ മരിചാറ്റം പോയോന്നു.."

ആലി പോയി കുറച്ച നേരം കഴിഞ്ഞു തിരിച്ചു വന്നു

"ഓന് ബെരുന്നില്ല്യോലോ
ഒന്റെ ഗള്‍ഫിലുള്ള മോന്‍ പറഞ്ഞിക്കോലെ
ഇനി പോരെലോന്നും പോയി "കളയണ്ട" എന്ന് .".

"ഞാ ഹ .. അത്രക്ക് ആയോ ..
ആലീ ഓന്റെ അങ്ങാടീലുള്ള പീടിയെന്റെ താക്കോല്
ഇന്ന് തന്നെ ഇങ്ങ മാങ്ങിക്കോ
മയി.. ഓന്  ആടന്നു കളഞത്...
കുഞ്ഞയിഷാ .....
ആ ഒസ്സന്റെ പെണ്ണുങ്ങള് ബയിന്നേരം ബന്നാ
പയിക്കുള്ള കാടിയു കഞ്ഞീന്റെ  ബെള്ളം ഒന്നും കൊടുക്കണ്ട..
ഇത്തിന മോതല് വരുമ്മണെക്ക് ഖിബുറു കാരുന്ന...
ബെറുതയല്ല ഈറ്റിയെക്കൊന്നും
പടച്ചോന്‍ മൊതല് കൊടുക്കാത്തത്... ഹാജിക്ക്  അരിശം തീരുന്നില്ല ....

തന്റെ സമ്പാദ്യവും പത്രാസും സ്വന്തം കൗശലം കൊണ്ട്  നേടിയതാണ് എന്ന് വിശ്വസിച്ച ഹാജിയുടെ  കയ്യില്‍ നിന്നും സമ്പത്ത് കുടിയിറങ്ങാന്‍ തുടങ്ങി ഭാര്യയുടെ ചികിത്സയും  അയാളുടെ വീഴ്ചയും  സ്വത്ത്‌ എല്ലാം വിറ്റു തീര്‍ന്നു
കടങ്ങൾ കയറി ഒടുവിൽ താമസിക്കുന്ന പുരയിടം വാങ്ങാന്‍ വന്നത് ഒസ്സാൻ പക്കറന്റെ   മകനായിരുന്നു കച്ചവടം നടന്ന ഉടന്‍ വീട് ഒഴിയണം എന്ന് പറഞ്ഞ മകനോട്‌ പക്കര്നിക്ക പറഞ്ഞു

"വേണ്ട മോനെ
ഓലിക്ക് വേറെ ഒരു പുര ആവുന്നത് വരെ ഇവിടെ തന്നെ നിന്നോട്ടെ..." പക്ക്രന്റെ  വാക്ക് കെട്ടു ഹാജിയുടെ  കണ്ണ് നിറഞ്ഞു ...

ഇപ്പോൾ
കണാരന്റെ മകളാണ് ഹാജിയെ  ചികിത്സിക്കുന്നത് അങ്ങാടിയിലെ കട ഒസ്സാന്‍ കുഞ്ഞാലിയുടെ മോന്‍ വാങ്ങി അവിടെ ഷോപ്പിംഗ്‌ കൊമ്പ്ലക്സ് കെട്ടിയിരിക്കുന്നു...

കാലം വരും ഫക്കീറിനെ സുല്‍താനാക്കാനും സുല്‍ത്താനെ ഫകീറാക്കാനും

അഷ്‌റഫ്‌.എസ്സം.വരിക്കോളി          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ