==========================
ആകാശ നൂലുകള്‍ താഴോട്ടിറങ്ങവേ
തലയോല ചൂടി ഞാന്‍ പുറത്തിറങ്ങി
കുളിരിന്റെ കുപ്പായം മേലാകെ ചൂടവേ
അമ്മതന്‍ ചാരത്ത് ചൂട് കാഞ്ഞു
ചിനിങ്ങി പെയ്യുന്ന ചിങ്ങ മഴയും
ഇടി വെട്ടിയാടുന്ന കര്‍ക്കിടവും
തുള്ളിക്കൊരു കുടം പെയ്തിറങ്ങും
തോടുകള്‍ നിറയുമാ ഇടവ പാതിയും
മഴയായ് വരുന്ന ഓര്‍മ്മകള്‍ മാത്രം
ആലി പഴത്തിന്റെ മഴ മര്‍മരങ്ങള്‍
ഓടിട്ട വീടിനെ താളം പിടിച്ചതും
വെള്ളി വെളിച്ചവും ശീതിച്ച കാറ്റും
തവളകള്‍ കരയുന്ന വയലോരങ്ങളും
ചീവീട് മോങ്ങുന്ന പറമ്പിന്‍ ചെരിവും
ടോര്‍ച്ചുമായി പോകുന്ന "മീന്‍വെട്ടുകാരും"
ഓര്‍മ്മയില്‍ പൂക്കുന്ന നഷ്ട ബാല്യത്തിന്റെ
ദുഖങ്ങളായെന്നെ..
മഴയില്ലാ നാട്ടിലും തഴുകീടുന്നു
അഷ്‌റഫ്.എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ