ചൊവ്വാ ദോഷം ..........
--------------------------------------മഴവില്ലിന്‍ നിറമുള്ള മോഹങ്ങളോക്കയും
മനസ്സിന്റെ ചെപ്പിലോളിപ്പിച്ചു ഞാന്‍
വിധിയുടെ സമ്മാനം മനസ്സാലെ വരമേറ്റ്
പുഞ്ചിരി പൂവായ് ചമഞ്ഞിടുന്നു
പൂവിലും കായിലും മുത്തം കൊടുത്ത്
കുന്നിലും മലയിലും ചാടി നടക്കുവാന്‍
മോഹങ്ങള്‍ പൂക്കുന്ന ബാല്യത്തിലന്നെന്നെ
സമുദായ പേരുകള്‍ കണ്ണുരുട്ടി..
ആശിച്ച ചെക്കന്റെ കയ്യൊന്നു പൂകുവാന്‍
ജാതിയ സാഗരം സുനാമി തീര്‍ത്തു
ജാതിയില്‍ വന്നവന്‍ "ചൊവ്വ"യെ കണ്ടു
മിണ്ടാതെ പോയതും എന്‍റെ തെറ്റ്
"ഒരുബട്ടവള്‍" എന്ന പേര് മോഹിക്കാതെ
"ഒരുംബട്ടവന്റെ" പത്നി യായി
കള്ളിലും പെണ്ണിലും ജീവിതം ഹോമിച്
കുഞ്ഞിന്റെ ചായയില്‍ അന്യന്റെ രൂപവും
ഹോമിച്ച പ്രേമത്തിന്‍ ഇല്ലാ കഥകളും
എന്നിലെ പെണ്ണിനെ കുത്തി നോവിക്കുവാന്‍
"ചൊവ്വ" പിഴച്ചതോ നാട് നശിച്ചതോ
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ