അക്ഷമ യുവത
--------------------
റോം ഒരു രാത്രിയിൽ പിറന്നതല്ല
അർപ്പണത്തിന്റെ നീണ്ട രാവുകളിൽ
അഴിയാ കുരുക്കുകൾ ക്ഷമകൊണ്ടറുത്ത്
പ്രതീക്ഷയുടെ മുത്തുകൾ കോർത്ത്
നിലാ വെളിച്ചം കാത്തുനിന്നവർ
വിജയത്തിന്റെ മധുരം നുണഞ്ഞു
ഇന്ന്
പാതി രാത്രിയിൽ സൂര്യനെ തേടുന്നു യുവത
കർത്തവ്യം മറന്നു അവകാശത്തിനായ്
അട്ടഹസിക്കുന്നു
അക്ഷമയുടെ തേങ്ങലുകൾ
ഓട്ട കുത്തിയ ആത്മവിശ്വാസം
നിരാശയുടെ കീറപ്പായയിൽ കിടത്തി
നാളയെ പഴിക്കുന്നവർ
ഇവർ
പേറ്റുനോവറിയാതെ കുഞ്ഞിനെ തേടുന്നവർ
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ