മുഖ പുസ്തകം ..............
-------------------------------------------
എവിടുന്നു വന്നു നീ ?
വശ്യമാം മന്ത്രങ്ങളായ്
യെന്‍ മനമാകും സ്ഫടിക ചുമരില്‍
ചെളി വാരി യെറിയുവാനെന്തിനു വന്നു നീ... ?
വേറിട്ട കാഴ്ചകള്‍ ,കര്‍ണാമ്രതങ്ങളും,
പാവത്തിലെക്കുള്ള വഴി തുറന്നു
ഇക്കാലമത്രയും പാടി പഠിപ്പിച്ച
ധര്‍മ്മ പാഠങ്ങളും നുള്ളിക്കളഞ്ഞു നീ
കര്‍മ്മാതി കര്‍മ്മങ്ങള്‍ പാടെ മറന്നു ഞാന്‍
നിന്‍ മുമ്പിലെന്നും തപസ്സിരിപ്പൂ
സത്യം പൊതിഞ്ഞ കള്ളത്തരങ്ങളും
സ്നേഹം ഒഴുകുന്ന ചതി ഗര്‍ത്തങ്ങളും
തിരിച്ചറിഞ്ഞീല ഞാനിക്കാല മത്രയും
തകീതു കാരെ തള്ളി കളഞ്ഞു ഞാന്‍
വചനാമ്രതങ്ങളും കേള്‍ക്കാതെ പോയ്
ശാത്താന്റെ വചനങ്ങള്‍ മാറോടണചു ഞാന്‍
നഗ്നനായ് , ക്രൂരനായ്, ലീലാ വിലാസനായ്....
ഈ പാപ മത്രയും കഴുകി കളയുവാന്‍
ഞാനേതു ഗംഗയില്‍ മുങ്ങീടണം ?
അഷ്‌റഫ്.എസ്സം. വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ