മാസങ്ങൾ ആഴ്ച്ചയെ ഗർഭം ധരിക്കുന്നു
വർഷം പിറക്കുന്നു പേറ്റു നോവില്ലാതെ
ആഴ്ചകൾ ദിനമായ് മെലിഞ്ഞു വന്നു
മാസങ്ങളാഴ്ചയിൽ ചുരുങ്ങി നിന്നു
കാല ചക്രങ്ങൾ മറിഞ്ഞു വന്നു
ഓണം കഴിഞ്ഞു നേരം "വെളുത്തില്ല"...!
ഇടവപ്പാതിയിൽ അവനെകണ്ടില്ല
ആടി പതിനാലും കഴിഞ്ഞറുതിയായ്
കർക്കിടക മേഘങ്ങൾ മിണ്ടാതെ പോയ്
ചിങ്ങം ചിനുങ്ങാനും വന്നതില്ല
കുംബവും മീനവും ബാക്കിയാക്കി
കാടില്ലാ നാട്ടിൽ ആലിപ്പഴം വിതറി
പാടി തിമർക്കയാ"ണഹങ്കാരി"
"ദൈവത്തിൻ നാട്ടിൽ"...സാത്താനധികാരം
ഉടമയിൽ അടിമയ്ക്ക് കുഞ്ഞു പിറക്കുന്നു
മാംസവും പെണ്ണും കശാപ്പ് ശാലയിൽ
സ്വന്തവും ബന്ധവും തീ പുകയാവുന്നു
കാലിട്ടടിക്കുന്ന നാരീ മണികൾ
യുവത ലഹരിയിൽ ശാന്തി തേടുന്നു
നീതിയും ഭരണവും വേലികൾ തിന്നുന്നു
കൊണ്ഗ്രീറ്റ് കാടുകൾ നട്ടു നടന്നവർ
സൂര്യനെ നോക്കി കോപിഷ്ടനാവുന്നു
നക്ഷത്ര ഗോളങ്ങൾ മങ്ങിയ കാഴ്ചയായ്
സൂര്യൻ പടിഞ്ഞാറുദിക്കാൻ നേരമായ്
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ