ആകെ പേജ്‌കാഴ്‌ചകള്‍

2013 മേയ് 16, വ്യാഴാഴ്‌ച

സലഫി സഹോദരങ്ങളോട്


നാം എങ്ങോട്ട് ...?
--------------------------
സ്വർഗത്തിലേക്കുള്ള ഘോഷ യാത്ര
പ്രമാണങ്ങൾ പറഞ്ഞ ലക്ഷണ മൊത്തവർ
വേഷ ഭൂഷാതികൽ കേമം
വാക്കുകൾക്ക് "റെയ്യാനിന്റെ" മണം

പീടിക തിണ്ണയിലെ വായനക്കാരനും
അങ്ങാടിപ്പടിയിലെ റിക്ഷാക്കാരനും
നാടോടിയും നാട്ടാരും അണിചേർന്നു
സത്യത്തിന്റെ പാതയിൽ
മുന്നേ നടന്നവരുടെ കാൽപ്പാടുകൾ
ഭക്തിയോടെ പിന്പറ്റിയവർ

പ്രേത ഭൂതാതികൾ കാർന്നു തിന്ന
മനുഷ്യ മനസ്സിനെ
ഭക്തിയുടെ വെളിച്ചം പകർന്നു
ദൈവത്തിന്റെ മാത്രം തണൽ
സന്നിവേശിപ്പിച്ചു
തൗഹീദിന്റെ തീരത്ത് ഒത്തു ചെർന്നവർ

ഇന്നു
തൗഹീദിന്റെ ഘോഷ യാത്രയിൽ
ഇബുലീസ്സിനു പാദം കൊടുത്തതാര് ..?
വിളികളിൽ ഇബുലീസ്സിന്റെ ശബ്ദമുയര്ന്നു
തലകൾ നിശബ്ദം വാലുകൾ കുരക്കുന്നു

കാലവും നേരവും തേടാത്ത വിഷയം
സംവാദ കൊഴുപ്പിനു ഇബുലീസ്സിൻ വാദം
വാദം പിഴച്ചതിൽ തൂങ്ങിയ വാദം
വാദിച്ചു വാദിച്ചു ഇബുലീസ്സായ് തീർന്നവർ

പിന്നെ നടക്കും പാമര കൂട്ടത്തെ
പാടെ മറന്നവർ സംവദിപ്പൂ .....
നാടിനു നാട്ടാർക്കും ഗുണമായ് ഭവിക്കാത്ത
വാദ കോലാഹളം മാത്രമായി

പ്രമാണങ്ങൾ തണലാക്കി
ഗുരുവിനെ നിന്ദിച്ചു പോകുന്നതെങ്ങോട്ടു ..?
തൗഹീദുരുവിട്ട നാവുകളിന്നു
ഗീബത്ത് ചൊല്ലുവാൻ മാത്രമായോ ..?

അഷ്‌റഫ്‌ എസ്സം വരിക്കോളി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ