സ്കൂൾ അവധി ഭാര്യ മാർക്കും ...
-------------------------------------
ഹജ്ജുമ്മാനെ കാണാനാണ് സുഹറ ആ വീട്ടിൽ കയറിയത്. തിരിഞ്ഞും മറിഞ്ഞും നോക്കി ഒരു ആളനക്കം കാണാനില്ല. അവൾ വാതിൽപടിയിൽ ഉറക്കെ മുട്ടിനോക്കി അകത്ത് നിന്നും ശീണിച്ച ഒരു ഞരക്കം കേട്ടു ഹജ്ജുംമയുടെ ശബ്ദമായിരുന്നു ...
"അല്ലാ ഇബ്ടാരും ഇല്ല്യോളീ ..." സുഹറ നീട്ടി വിളിച്ചു
"അതാരാളീ ഇങ്ങ് പോരുവാളെ എനക്ക് പനിക്ക്ന്നു മോളെ .." വരണ്ട ശബ്ദത്തിൽ ഹജ്ജുമ്മ പറഞ്ഞു ചുണ്ടുകൾ ഉണങ്ങി, കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു ..
"എല്ലക്കളെ... ഇബ്ട പോരനെറച്ചും ആളുണ്ടെനല്ലോ എന്നിറ്റ് ബരത്തം മന്നെരെ ആരു ഇല്ലെ...?"
ഹജ്ജുംമയുടെ ഷീണിച്ച മുഖം കണ്ടു സുഹറ ചോദിച്ചു
"ഇങ്ങക്ക് എന്തങ്കിലും കുടിക്കണോ ..?"
ഹജ്ജുമ്മ തലകുലുക്കി.. സുഹറ അടുക്കളയിലേക്ക് പോയി, വളരെ ചന്തന്തിൽ പണി കഴിപ്പിച്ച അടുക്കള കണ്ടു മൂപ്പത്തിക്ക് കൊതി വരാതല്ല .. ചായ പൊടിയും പഞ്ചാരയും തിരയുമ്പോൾ ശരിക്കും അവൾ അടുക്കള ആസ്വതിക്കുകയായിരുന്നു.. ജമൽകാനെ ഒന്ന് സോപ്പിടനം അടുക്കള ഇങ്ങനെ ആക്കിതരാൻ അവൾ മനസ്സിൽ കുറിച്ച് വെച്ചു ... അവൾ ചായ ഉണ്ടാകി വരുമ്പോളേക്കും ഹജ്ജും പതിയെ എഴുനെറ്റിരുന്നിരുന്നു.. ചൂടുള്ള ചായ കുടിച്ചപ്പോൾ അല്പം ഒന്ന് ഉഷാർ ആയി അതിനു ശേഷമാണ് സുഹരയുടെ ചോദ്യത്തിന് മറുവടി പറഞ്ഞു തുടങ്ങിയത്
"എന്റെ മോന്റിയോള് മാര് രണ്ടാളും പാർക്കുവാൻ പോയിക്കാ ഒലിക്ക് പിന്ന സ്കൂൾ പുട്ടിയാ അപ്പം പോണം.മൂത്യോള് പണ്ടിയെന്നെ നർസരീലാ ചേർത്തെ എന്നാ "അങ്ങുന്നും ഇങ്ങുന്നും പോവാലോ"
അത് കൊണ്ട് തലക്കും ബെലക്കും ഓള് പോക്കുണ്ട് എന്നിറ്റെന്താ ഓക്കും പോണം പൂട്ടിയാ ഒരു പോക്ക് ..ഇളയോക്ക് സ്കൂൾ പൂട്ടിയ അന്ന് തൊടങ്ങീക്ക് കാലിട്ടൊരക്കൽ പിന്നെ ഞാൻ ബിജാരിച്ചി ഓളും പോയിറ്റ് ബെരട്ടെന്നു...ഇപ്പം നോക്കുമ്മ എനക്ക് പനിക്കുവേ ചീത് ..
"എന്നിറ്റ് ഇങ്ങള് ഓല ബിളിചിക്കില്ലേ ....?".. സുഹറ ചോദിച്ചു
"ഹും ബിളിക്കുന്നു പോയിറ്റ് പത്ത് ദെവസം കഴിഞ്ഞു ഇതുവരെ ഈ ബയസായ ഉമ്മ മരിച്ചോ ചേയിചോന്നു ബിളിചോക്കാത്തെ ഓലയാ .... ? രണ്ടാളും കണക്കാ ...
അങ്ങട്ടെലെ ശാന്ത വന്നിറ്റ് അടിക്കുവേ തോടക്കുവേ ചെയ്യും ഞാൻ കഞ്ഞിയാറ്റം ബെചിറ്റ് രണ്ടു നേരം ഒജീനിക്കും ... അമ്മതും മമ്മൂട്ടിയും ബിളികുമ്മം ചോയിക്കും ഉമ്മാക്ക് സുകാണോന്നു
ഞാനെന്തു പറയുവേനാ .. എന്തങ്കിലും പറഞ്ഞാ അയിറ്റിങ്ങക്ക് സങ്കടം ബെരുവേനൊ ... പെണ്ണു ങ്ങമ്മാറ പറഞ്ഞയചിറ്റ് എന്നെ ചാവെടെനോ ....
എന്നാലും ഇങ്ങള ഒറ്റകാക്കീറ്റ്......... സുഹറ ഇച്ചിരി എരികെടറ്റാൻ ശ്രമിച്ചു ..
ചായ കുടിച്ച ഗ്ലാസ് തിരികെ കൊടുത്തു കൊണ്ട് ഹജ്ജുമ്മ ചോദിച്ചു
"മോക്ക് ആട സുകെല്ലേ .. മോളിപ്പം എന്തെനൂ ഇങ്ങു പോന്നത് ..?"
"അത് ..അത്.. സ്കൂൾ പൂട്ടിയതല്ലേ കുട്ടിയെക്ക് ഉമ്മാമാന്റൊടി പാർക്കുവാൻ പൂതി ... "
"ഇഞ്ഞല്ലാത്ത ബേറെ ആരോ ഉണ്ടോ ഇന്റെ മാപ്പിളേന്റാട ...."
"ഇല്ല ഞാനും ഉമ്മയും മാത്രം ഇക്കാ ബേറെ പാർത്ത്ക്കില്ലെ ..?"
"അപ്പൊ ഇഞ്ഞി പോന്നാ ഉമ്മ ഒറ്റക്കല്ലേ ...?"
"അത് കുട്ടിയെക്ക് സ്കൂൾ ഇല്ലാത്തെരെല്ലേ പാർക്കാൻ പോയികൂടൂ ..."
ഹജ്ജുംമായുടെ ചോദ്യങ്ങൾ ഉത്തരമില്ലായ്മയിലെക്ക് പോകുന്നു എന്നു മനസ്സിലായപ്പോ ..
"എന്നാ ഞാൻ പോട്ടെ..." സുഹറ പടിയിറങ്ങി ..
വഴിയിലിരങ്ങിയപ്പൊൽ സഫീന വരുന്നു...
"അല്ലാ ഇഞ്ഞും ഇബട ഇണ്ടോ ...?"
"എല്ലാളെ ഞാനിപ്പം ബെരുന്നാ സ്കൂൾ പൂട്ടിയ അന്ന് മാപ്പിളേനോട് സമ്മദം എടുത്തക്ക് തള്ള തമ്മെകെണ്ടാളേ ... ഇപ്പോം ഒരിയാനെ പെങ്ങൾ പാർക്കാൻ മന്നേരെ മുങ്ങിയതാ അമ്മക്കും മാണ്ടേ ഒരു സമാദാനം ....?"
മോടിയുള്ള വീടും പത്രാസ്സുള്ള അടുക്കളയും ഉണ്ടാക്കി കൊടുത്ത് ഭാര്യമാരെ വീണ്ടും ഉല്ലാസത്തിന് വിടുമ്പോൾ ഒന്നോർക്കുക.. നിങ്ങളെ നിങ്ങളാക്കിയ , എന്നും പ്രാർത്ഥനയിൽ നിങ്ങളെ ഓർക്കുന്ന ഉമ്മമാരെ തനിചാക്കല്ലേ അവരുടെ കണ്ണ് നീരെങ്ങനും നിങ്ങൾക്ക് എതിരായെങ്കിൽ ഈ ജന്മം മതിയാവില്ല കടം വീട്ടാൻ ...
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ