മരണം തേടുന്നവർ
--------------------------------------
കാലം വിളിക്കാത്ത ഹതഭാഗ്യ ഇവർ
കൊട്ടാര വീട്ടിലെ നിശബ്ദതമുറിയുടെ കൂട്ടുകാരി
ശാപ വാക്കുകൾ കേട്ട് മരവിച്ച ചില്ല് ജാലകം
ശോശിച്ച കാലുകളെ തഴുകിയിരിപുണ്ട്
ദാനമായ് കിട്ടിയ കീറപ്പുതപ്പ്
മറവിയുടെ മൃതാക്ഷരങ്ങൾ ചേർത്ത്
അവ്യക്ത ഭാഷണം ശ്രവിക്കവേ
ഭൂമിക്ക് അമർഷത്തിന്റെ
അമർത്തി ചവിട്ടുകൾ
തെളിയാത്ത കാഴ്ചയിൽ
അറിയാത്ത ചോദ്യങ്ങൾക്ക്
കടിയിട്ട പല്ലുമായ്
തുറിച്ചു നോട്ടമെറിഞ്ഞു
മറുമൊഴി ചൊല്ലുന്ന മക്കൾ
വീടുകളത്രയും മാറി കിടക്കവേ
കേൾകുന്നുണ്ട്
ഊഴം കഴിഞ്ഞവന്റെ നെടുവീർപ്പുകൾ
മരുമോളുടെ ഉണർത്തു പാട്ട്
വീടുകൾ തീർന്നിട്ടും തീരാതോരായുസ്സ്
ഉമ്മറ പടിയിൽ വീണ്ടുമുതിക്കുന്നു
ആയ്യുസ്സിൻ പത്രിക കത്രിച്ചു കിട്ടുവാൻ
ഉയരുന്നുണ്ടവരുടെ
വരണ്ട കണ്ണുകൾ
മാത്രകൾ മാറ്റാത്ത വേദന
തേടുന്നുണ്ടവർ മരണത്തെ
കാലം മറന്നു വെച്ച
ആയുസ്സിൻ കണക്കറിയാതെ ....
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ