വേദന ......
-------------------------
കത്തുന്ന വേദന
പെരുവിരൽ തലപ്പിലൊരു പൊട്ടു
വേവുന്നിടം ഉടൽ കണക്കെ
വിരലുകളുടെ സഞ്ചാരമറിയിച്
വേദന കൂടെ നടക്കുന്നു
വേദന തീർക്കുമീ അസ്വസ്ഥ നിമിഷങ്ങൾ
സുഖത്തിന്റെ വിലയറിയുന്നു
പഞ്ചെന്ത്രിയങ്ങൽ ബാക്കിയിരിക്കെ
ചിന്തകൾ വേദനാ വിരളിൽ ഒതുങ്ങി നില്പൂ
ഗാനങ്ങൾക്ക് ഈണം നശിച്ചു
വാക്കുകൾക്ക് സാന്ത്വനം കെട്ടു
ഈ ചെറുവേദനയിൽ
ഞാൻ ഇല്ലാതാവുന്നു
മരണം അതു വല്ലാത്ത വേദനയാ
അഷ്റഫ് എസ്സം വരിക്കോളി
ചെറു വേദനകള്‍ ഒന്നുമല്ലതാകും മരണമെന്ന വലിയ വേദനയില്‍ ...അഭിനന്ദനങ്ങള്‍ മാഷേ ..
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും നന്ദി
ഇല്ലാതാക്കൂ