ആകെ പേജ്‌കാഴ്‌ചകള്‍

2013 ഏപ്രിൽ 25, വ്യാഴാഴ്‌ച

അസംതൃപ്തി ......


---------------------------------------
നൂറു കിട്ടുകിലവനായിരം ദുഃഖം
മേലോട്ട് നോക്കി നടന്നവൻ 
കയ്യിലെ മധുരം മറന്നിടുന്നു 
വിശപ്പറിയാതെ ജീവിച്ചു പോന്നാൽ 
പലതരമുണ്ണാൻ കൊതിയുള്ള ദുഃഖം 

നേടിയ വിദ്യയിൽ അഭിമാന മേകാതെ  
അപരന്റെ ഉയരത്തിൽ  വേദനിപ്പൂ
മൊഞ്ചുള്ള പെണ്ണിനെ വേളി കഴിച്ചവൻ
അന്യന്റെ ഭാര്യയിൽ മൊഞ്ച് കാണ്മൂ

പെണ്ണ് പിറന്നാൾ ആണിനെ മോഹിച്ചും
ആണ്‍ തന്നെയാണേൽ പെണ്ണിനെ മോഹിച്ചും
കുഞ്ഞുപിറക്കാത്ത ദമ്പതിമാരെ
പാടെ മറന്നവർ ദുഖിയാവൂ

മിന്നുന്ന സാരികൾ ഡസനായിരിക്കെ
അയലത്തെ സാരിയിൽ മൊഞ്ചു കാണുന്നവൾ
ബൈക്കിലിരുന്നാൽ കാറായിരുന്നെങ്കിൽ
കാറിലിരുന്നാൽ "ഇന്നോവ" യായെങ്കിൽ

കിട്ടിയ ജോലിയിൽ ന്യൂനത കണ്ടെത്തി
മറുകണ്ടം ചാടുവാൻ മൂക്ക് പിഴിയുന്നവൻ
ഇക്കരെ നിന്നവൻ അക്കര കാണുന്ന
പച്ചയാനെന്നും അവന്റെ ദുഃഖം

ഭാഗ്യാധിപൻ കയ്യിൽ കുറവില്ല ഭാഗ്യം
ആരാരു യൊഗ്യനന്നറിയുന്നവൻ അവൻ
നന്ദി മറന്നു നീ നിരാശനായ് തീരുമ്പോൾ
നിൻ വിഹിത മത്രയും ദൂരെ നില്പൂ

ചോദ്യങ്ങൾ ഉരുവിട്ട് മോലോട്ട് നോക്കുക
ഉത്തരം തേടി നീ താഴൊട്ട് നോക്കുക
പിന്നിട്ട ഇന്നലകൾ മറവിയിൽ പൊതിഞ്ഞു
പിറക്കാത്ത നാളയിൽ പ്രതീക്ഷകൾ കത്തിച്ചു
ഇന്നിന്റെ വെളിച്ചത്തിൽ സംതൃപ്തരാവുക

അസംതൃപ്തനെന്നും "സംതൃപ്ത"നാവാതെ
അസംതൃപ്തനായെ ബാക്കിയാവൂ ......


അഷ്‌റഫ്‌ എസ്സം വരിക്കോളി


1 അഭിപ്രായം: