ആകെ പേജ്‌കാഴ്‌ചകള്‍

2013 ഏപ്രിൽ 10, ബുധനാഴ്‌ച

"പെട്ടിപുര"......................


"പെട്ടിപുര"......................
======================

"ഇതെന്താ അമ്മതെ ഇഞ്ഞല്ലേ പറഞ്ഞത് പോരപ്പണി തീര്‍ത്തിട്ട് മാണം നാട്ടില്‍ സ്വസ്ഥമായി ഇരിക്കാന്‍ എന്ന് .. എന്നിറ്റിപ്പോ ....?"

"അതൊന്നും പറെണ്ട എന്റെ ഹജീക്ക അസ്സനിക്കാന്റെ പോര "പെട്ടിപോര " ആക്കിയേറെ ഇബ്ടുത്തെ മറിയത്തിനും തൊടങ്ങി പൂതി പോര ഒന്ന് പെട്ടിയാക്കനോലോ...

നാട് നീളെ വീട് പണികള്‍ തകൃതിയായ് നടക്കുന്നു അടുക്കള മാറി "അടുക്കള കൂടയും" , കാര്‍ പോര്‍ച്ചു മാറി സിറ്റ് ഔട്ട്‌ ഉം അലങ്കാര കിച്ചണില്‍ മോഡി തീര്‍ത്ത "സ്റ്റോര്‍ റൂമും", വന്‍ മതിലുകള്‍ പുട്ടിയിട്ടു പെയിന്റടിച്ചു ... അങ്ങിനെ പണത്തിന്റെ ഹുന്ഗ് വീടിന്റെ മോടിയില്‍ പ്രഘട മാവുന്ന കാലം

അങ്ങിനെ നമ്മുടെ മമ്മതും പൊളിച്ചു "കാര്‍ പോര്‍ച്" അതിന്റെ മുകള്‍ ഭാഗത്തും സൈഡിലും "പെട്ടി "തൂണുകള്‍ കൊണ്ട് മോഡി കൂട്ടി.. പുറത്തു നിന്ന് കാണാന്‍ നല്ല "ലുക്ക്‌" ഉപകാരമോ "ശൂന്യം"... ഒരു ലക്ഷം കൊണ്ട് തീരും എന്ന് പറഞ്ഞു തുടങ്ങിയതാ ഒന്നര കഴിഞ്ഞു പണി ബാക്കി കിടക്കുന്നു

പിന്നെന്താ അമ്മദേ പണി നിന്ന് പോയത് ..?

പൈശാങ്ങ് തീര്‍ന്നു പോയീന്നു മറിയത്തിനോട് ഒളെ കവുത്തിലത് പണയം വെക്കാന്‍ ചോയിചിറ്റ് തന്നില്ല അങ്ങിനെ ഞാന്‍ ബാങ്കില്‍ പോയി പണ്ടത്തെ പോലെ ഒന്നുവല്ല ബാങ്ക് കാര്‍ അവരല്ലാം നന്നായി പോയിക്ക് എത്തിര്യാ മാണ്ട്യെന്ന ചോയിക്കുന്നെ ... ഞാന്‍ ഒരി ലച്ചം മാങ്ങിക്കെനു അപ്പണത്തേക്ക് പണിക്കാര്‍ പോയീന്നു ...

പാവം ബാങ്ക് കാരുടെ സ്നേഹം അയാളുടെ കഴുത്തില്‍ ഇടാന്‍ പോകുന്ന കുരുക്കിന്റെതാണെന്ന് മനസ്സിലാക്കാതെ .....

"ന്നാലും ന്റെ അമ്മതെ ഞ്ഞി വായ്പ ഒന്നും മാങ്ങേണ്ടെനു ....."

"ഇങ്ങകെന്താന്നു മറിയത്തിന്റെ ഇടക്ക് ..............."

വീട് പണികള്‍ തീര്‍ത്തു മമ്മത് വീണ്ടു പ്രവാസിയായി .. വന്ന ഉടെനെ കേള്‍കുന്നത് "നിതാഖാത്തും".."ഖാഫാലത്തും" പറഞ്ഞു ഉള്ള ജോലിയും പോയ കഥയാണ്.. ഒരു മടക്ക യാത്രക്ക് മണി മുഴങ്ങുമ്പോള്‍ ബാങ്കിലെ തിരിച്ചടവുകള്‍ മമ്മദിനെ നോക്കി പല്ലുളിക്കുന്നു  ... "പെട്ടി പുര"യുടെ മുന്നില്‍ മറിയം "ഞെളിഞ്ഞു" നില്‍കുമ്പോള്‍ മമ്മദ് റൂമില്‍ ദിവസം എണ്ണുകയാണ് ഉമ്മറ പടിയില്‍  പതിയാന്‍ പോകുന്നു "ജപ്തി നോടീസും " മനസ്സില്‍ കണ്ടു ...


അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ