================================
പറയാന്‍ മറന്നതും പറയാതെ പോയതും
ദുഖ മായിന്നും ബാക്കി നില്പൂ
അകലത്തെ മുല്ലയില്‍ മണവും തെടിഞ്ഞാന്‍
ആകാശ ദൂരം നടന്നു നീങ്ങി
മുറ്റത്തെ മുല്ലയില്‍ വെള്ളം നനയാതെ
പൂവുകള്‍ വാടി കരിഞ്ഞു പോയി
വാചാല മൌനത്തിനര്‍ത്ഥം ഗ്രഹിക്കാതെ
കേള്‍വിയെ തേടിയലഞ്ഞു ഞാനേ
കാതിനു കുളിരേകി തഴുകിയ വാക്കുകള്‍
പാഴ് വാക്ക തെന്നരിഞ്ഞിടുമ്പോള്‍
ശിശിരവും വസന്തവും മാറി കളിക്കവേ
മുറ്റത്തെ മുല്ലയില്‍ കുറി വരച്ചു
ഇന്ന്
തൂവെള്ള സാരിയില്‍ മേനി മറച്ചവള്‍
കണ്ണട കാലുകള്‍ നേരെയാക്കി
പോയ കാലത്തിന്റെ "മൌനം" മുറിച്ച്
പ്രണയം പറഞ്ഞെന്നെ ഖിന്നനാക്കി
അഷറഫ്.എസ്സം.വരിക്കോളി
പറയാന്‍ മറന്നതും പറയാതെ പോയതും
ദുഖ മായിന്നും ബാക്കി നില്പൂ
അകലത്തെ മുല്ലയില്‍ മണവും തെടിഞ്ഞാന്‍
ആകാശ ദൂരം നടന്നു നീങ്ങി
മുറ്റത്തെ മുല്ലയില്‍ വെള്ളം നനയാതെ
പൂവുകള്‍ വാടി കരിഞ്ഞു പോയി
വാചാല മൌനത്തിനര്‍ത്ഥം ഗ്രഹിക്കാതെ
കേള്‍വിയെ തേടിയലഞ്ഞു ഞാനേ
കാതിനു കുളിരേകി തഴുകിയ വാക്കുകള്‍
പാഴ് വാക്ക തെന്നരിഞ്ഞിടുമ്പോള്‍
ശിശിരവും വസന്തവും മാറി കളിക്കവേ
മുറ്റത്തെ മുല്ലയില്‍ കുറി വരച്ചു
ഇന്ന്
തൂവെള്ള സാരിയില്‍ മേനി മറച്ചവള്‍
കണ്ണട കാലുകള്‍ നേരെയാക്കി
പോയ കാലത്തിന്റെ "മൌനം" മുറിച്ച്
പ്രണയം പറഞ്ഞെന്നെ ഖിന്നനാക്കി
അഷറഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ